28 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

യാത്രയെ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം: ധൂര്‍ത്തെന്ന് പ്രചരിപ്പിച്ചു,ലക്ഷ്യം വികസനം മാത്രം

വായിരിച്ചിരിക്കേണ്ടവ

തിരുവനന്തപുരം: ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ വിദേശയാത്ര കൊണ്ട് ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്ന യാത്ര. വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ നേട്ടമുണ്ടാക്കാനാകും. യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് കരാര്‍ ഒപ്പുവച്ചത്. ആരോഗ്യ മേഖലയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ബ്രിട്ടനില്‍ ജോലിക്ക് സാധ്യത തെളിഞ്ഞു. ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച മുന്നേറ്റത്തിനുള്ള അംഗീകാരമാണിത്. അടുത്ത മൂന്നു വര്‍ഷം യുകെയില്‍ 42,000 നഴ്‌സുമാരെ ആവശ്യമുണ്ട്. ആരോഗ്യ ഇതര മേഖലകളില്‍ ഉള്ളവര്‍ക്കും യുകെ കുടിയേറ്റം സാധ്യമാകും” മുഖ്യമന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ്, വിദേശയാത്ര കൊണ്ട് പ്രതീക്ഷിച്ചതിലും നേട്ടങ്ങളുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്ര വിവാദമായതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നത്. മന്ത്രിമാര്‍ക്കൊപ്പം നടത്തിയ വിദേശയാത്രയെക്കുറിച്ചു സംസാരിക്കാനാണ് വാര്‍ത്താ സമ്മേളനം എന്ന് സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി കൂടി വാര്‍ത്താ സമ്മേളനത്തിന് എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സന്ദര്‍ശനത്തിലൂടെ പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമുണ്ടായി. ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ 10 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളില്‍ പ്രവാസികളുടെ സഹായം അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി വിശദീകരിച്ചു.
”പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകള്‍, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്കു കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുക ഇവയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട് എന്നതാണ് വസ്തുത.
ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് ഓദ്യോഗിക സംഘം സന്ദര്‍ശനം നടത്തിയത്. യുകെയുടെ ഭാഗമായ വെയ്ല്‍സിലും കൂടിക്കാഴ്ചകള്‍ നടന്നു. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ചീഫ് സെക്രട്ടറി വി.പി.ജോയ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ.വി.കെ.രാമചന്ദ്രനും സംഘത്തിലുണ്ടായിരുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -