31 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഭോപ്പാൽ വാതക ദുരന്തത്തിന് 36 വയസ്സ്

വായിരിച്ചിരിക്കേണ്ടവ

ചെർണോബിൽ ദുരന്തത്തിനുശേഷം ലോകത്തെ നടുക്കിയ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് 36 വയസ്സ്. പതിനയ്യായിരത്തോളം ജീവൻ ബലി കൊടുത്ത ദുരന്തത്തിന്റെ ബാക്കിപത്രങ്ങൾ ഇന്നും ഭോപ്പാൽ ജനതയെ വേട്ടയാടുന്നു. മൂന്നരപതിറ്റാണ്ടിനിപ്പുറവും വായുവും മണ്ണും വിഷലിപ്തമായി തുടരുന്നു. 1984 ഡിസംബർ 2 ന് രാത്രി വിഷ വാതകം ശ്വസിച് പൊലിഞ്ഞത് ആയിരത്തി അഞ്ഞൂറോളം ജീവനുകളാണ്.

അർബുദ്ധരോഗത്തോടു മല്ലിടുന്നവരും, അംഗവൈകല്യം സംഭവിച്ചവരും, അവയവങ്ങൾ പ്രവർത്തനരഹിതരായവരും ദുരന്തത്തിന്റെ ശേഷിപ്പുകളായി ഇന്നുംതുടരുന്നു. മൂന്നു തലമുറക്കിപ്പുറവും സ്ത്രീകൾക്ക് പലർക്കും അമ്മയാവാൻ സാധിച്ചിട്ടില്ല.

അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ്സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായത്. രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ ഭോപ്പാലിൻറെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. വിവരണാതീതമായിരുന്നു ആ രാത്രി. കണ്ണുകളിൽ നീറ്റലനുഭവപ്പെടത്തിനെതുടർന്ന് ഭോപ്പാൽ ജനത തെരുവിലേക്കിറങ്ങി പരക്കം പാഞ്ഞു… നേരം പുലർന്നപ്പോഴേക്കും ഭോപ്പാൽ ശവപ്പറമ്പായി മാറിയിരുന്നു. 3787 പേർ മരിച്ചെന്ന് സർക്കാർ പറയുമ്പോൾ മരണസംഖ്യ പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്കുകൾ.
യൂണിയൻ കാർബൈഡ് കമ്പനി നാമമാത്രമായ നഷ്ടപരിഹാരം നൽകി ഉത്തരവാദിത്തത്തിത്തിൽ നിന്ന് ഒഴിഞ്ഞുമാറി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യൂണിയൻ കാർബൈഡിന്റെ അന്നത്തെ സിഇഒ വാറൻ ആൻഡേഴ്സൺ മരണം വരെ ഇന്ത്യയിൽ കാൽകുത്താതെ രക്ഷപ്പെട്ടു. ദുരന്തത്തിന്റെ മായാത്ത ഓർമകൾ മനസിലും ശരീരത്തിലും ഏറ്റുവാങ്ങി ഭോപ്പാലിലെ ആയിരക്കണക്കിന് മനുഷ്യർ ഇന്നും ജീവിതം തള്ളിനീക്കുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -