27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് : കാംപയിനുമായി സാമൂഹ്യ നീതി വകുപ്പ്

വായിരിച്ചിരിക്കേണ്ടവ

ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും (യു.ഡി.ഐ.ഡി) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊര്‍ജിതമാക്കാന്‍ കാംപയിനുമായി സാമൂഹ്യ നീതി വകുപ്പ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി കാര്‍ഡ്. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവകേന്ദ്രങ്ങള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍ എന്നിവ മുഖേന രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ നേരിട്ട് ഹാജരാകണമെന്നില്ല. അപേക്ഷയും അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ് അല്ലെങ്കില്‍ വിരലടയാളം, ആധാര്‍ കാര്‍ഡ് എന്നിവയുമായി മറ്റാരെങ്കിലും എത്തിയും രജിസ്‌ട്രേഷന്‍ നടത്താം. സ്മാര്‍ട്ട്‌ഫോണ്‍ മുഖേന വീട്ടിലിരുന്ന് സ്വന്തമായും രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ അപേക്ഷയോടൊപ്പം അതുകൂടി അപ്ലോഡ് ചെയ്യണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും പുതുക്കേണ്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരം അനുസരിച്ച് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാര്‍ഡും നല്‍കും. നിലവില്‍ യു.ഡി.ഐ.ഡി കാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല 31 നകം രജ്‌സ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളിലും അങ്കണവാടികളിലും ലഭ്യമാണ്. ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിത ശിശുവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ കാംപയിന്‍ സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി മീര, ഡെപ്യൂട്ടി ഡിഎംഒ ഡോ കാവ്യ, കെഎസ്എസ്എം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡാലിയ, എസ്ഐഡി കോര്‍ഡിനേറ്റര്‍ അമല്‍, അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ മെവിന്‍ വര്‍ഗീസ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -