33 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ചുള്ളിപ്പാടം കോളനി നിവാസികള്‍ക്ക് ഉപ്പുവെള്ള ദുരിതത്തില്‍ നിന്ന് മോചനം

വായിരിച്ചിരിക്കേണ്ടവ

കടപ്പുറം പഞ്ചായത്തിലെ ചുള്ളിപ്പാടം കോളനി നിവാസികള്‍ക്ക് ഉപ്പുവെള്ള ദുരിതത്തില്‍ നിന്ന് മോചനം. കോളനികളിലെ വീടുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതിന് പരിഹാരമായി സ്ലൂയിസ് നിര്‍മ്മാണം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. കടപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് തോടിന് കുറുകെ സ്ലൂയിസ് നിര്‍മ്മിച്ചത്. ചേറ്റുവ പുഴയുടെ തീരമായതിനാല്‍ ചുള്ളിപ്പാടം കോളനി മേഖലയില്‍ വേലിയേറ്റവും വേലിയിറക്കവും പതിവായിരുന്നു. ഇതുമൂലം എഴുപതോളം വരുന്ന കോളനി നിവാസികളുടെ വീടുകളില്‍ ഉപ്പുവെള്ളം കയറി വലിയ ദുരിതം നേരിട്ടിരുന്നു. കൂടാതെ ജലസ്രോതസ്സുകളില്‍ ഉപ്പുവെള്ളം കയറി ശുദ്ധജല ക്ഷാമവും അനുഭവപ്പെട്ടിരുന്നു. കോളനി വാസികളുടെ നിരന്തരമായ ആവശ്യമാണ് ഇതോടെ യഥാര്‍ത്ഥ്യമായത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്ന് 5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്ലൂയിസിന്റെ പണി പൂര്‍ത്തീകരിച്ചത്. തോടിനു കുറുകെ 4.50 മീറ്റര്‍ വീതിയിലും 5.30 മീറ്റര്‍ നീളത്തിലുമായി 50 സെന്റീമീറ്റര്‍ കനത്തില്‍ കരിങ്കല്ലു കൊണ്ട് കെട്ടിയിട്ടുണ്ട്. അതിനു മുകളില്‍ 10 സെന്റീമീറ്റര്‍ കനത്തില്‍ പി സി സി ഇട്ട് അതിനുമുകളില്‍ 20 സെന്റീമീറ്റര്‍ കനത്തില്‍ ആര്‍സി സി മാറ്റും നല്‍കിയിട്ടുണ്ട്. കൂടാതെ 18 സെന്റീമീറ്റര്‍ കനത്ത ആര്‍സിസി സ്ലാബ് ഇട്ട് മരത്തിന്റെ പലക കൊണ്ട് ഷട്ടര്‍ നല്‍കി ഏഴ് മാസം കൊണ്ടാണ് സ്ലൂയിസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
സ്ലൂയിസിന്റെ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്ത്തക്കലി നിര്‍വഹിക്കും. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീന്‍ അധ്യക്ഷത വഹിക്കും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -