26.2 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളിനും ബഹുനില കെട്ടിടം

വായിരിച്ചിരിക്കേണ്ടവ

ആധുനിക സൗകര്യങ്ങളോടെ പണിത  ബഹുനില കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഹൈടെക് ആകുന്ന 13 സ്‌കൂളുകളിലാണ് കൊടകര സ്കൂളും ഇടം പിടിച്ചത്.  അക്കാദമിക മികവിനൊപ്പം നവീന ഭൗതിക സൗകര്യങ്ങളും ഉറപ്പുവരുത്തി ജില്ലയിലെ ഒരു മാതൃകാ വിദ്യാലയമെന്ന പദവിയിലേയ്ക്കുയരുകയാണ്  കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതി പ്രകാരം 2019 -20 അദ്ധ്യയന വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നാണ് ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചത്. 110 ലധികം വർഷങ്ങളുടെ പഴക്കമുളള സ്കൂളാണ് കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂൾ.
1908 ലാണ് എൽ.പി സ്കൂളായി ആരംഭിച്ചത്.
എൻ വി കൃഷ്ണവാരിയർ, ടി ഭാസ്കര മേനോൻ എന്നിവർ സ്കൂളിലെ അധ്യാപകരായിരുന്നു.

1947ൽ എസ്.എസ്.എൽ.സിക്ക്  നൂറുശതമാനം വിജയം കരസ്ഥമാക്കി ‘സ്റ്റേറ്റ് ഫസ്റ്റ്’ എന്ന നേട്ടവും സ്കൂളിന് ലഭിച്ചിരുന്നു. 2019 മുതൽ തുടർച്ചയായ മൂന്ന് വർഷവും എസ്.എസ്.എൽ.സിക്ക്  നൂറ് ശതമാനം വിജയം കരസ്ഥമാക്കുന്ന സർക്കാർ സ്കൂളെന്ന ബഹുമതിയും കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളിന് സ്വന്തമാണ്. ഈ അധ്യയന വർഷത്തിൽ നൂറിലധികം കുട്ടികൾ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ജില്ലയിലെ ഏക സർക്കാർ സ്കൂൾ കൂടിയാണിത്.

മെയ് 30ന് സംസ്ഥാനതലത്തില്‍ പുതിയതായി നിര്‍മ്മിച്ചതും നവീകരിച്ചതുമായ 76 സ്‌കൂളുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 3.30 ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. തുടർന്ന് സ്കൂളിൽ ചേരുന്ന യോഗത്തിൽ സനീഷ് കുമാർ ജോസഫ്  എം എൽ എ  ശിലാഫലകം അനാച്ഛാദനം ചെയ്യും.  ബെന്നി ബെഹന്നാൻ എംപി മുഖ്യാതിഥിയാകും. ജില്ലാ ബ്ലോക്ക് – ഗ്രാമ – പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ – സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുക്കും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -