32 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ശാസ്താംപൂവ്വം ഊരിലേയ്ക്ക് ‘കതിർ’ വായനശാല 

വായിരിച്ചിരിക്കേണ്ടവ

കേരളത്തിലെ വനാശ്രിത ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേരള വനം വന്യജീവി വകുപ്പും സംസ്ഥാന വനവികസന വകുപ്പും നടപ്പിലാക്കി വരുന്ന ‘കതിർ’ പദ്ധതിയുടെ  നാലാമത്തെ  വായനശാല  ചാലക്കുടി ശാസ്താംപൂവ്വം ഊരിൽ ഇന്ന് (മെയ് 27)
ആരംഭിക്കും.

ചാലക്കുടി വനം ഡിവിഷനിലെ വെള്ളികുളങ്ങര ശാസ്താംപൂവം  സാംസ്കാരിക നിലയത്തിൽ രാവിലെ 10.00ന് നടക്കുന്ന വായനശാലയുടെ ഉദ്ഘാടന ചടങ്ങ് വനം വകുപ്പ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആന്റ് മെമ്പർ സെക്രട്ടറി  പ്രമോദ് ജി കൃഷ്ണൻ നിർവഹിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ വനം വകുപ്പുമായി സഹകരിച്ച് കുട്ടനല്ലൂർ സി അച്ചുതമേനോൻ  ഗവൺമെൻ്റ് കോളേജിന്റെ നേതൃത്വത്തിൽ ശേഖരിച്ച  1200 പുസ്തകങ്ങളും  ചടങ്ങിൽ  കൈമാറും. പഠനോപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം നടക്കും.

വനാശ്രിത സമൂഹത്തിലെ ജനതയുടെ സാമൂഹികവും, അക്കാദമികവുമായ പങ്കാളിത്തവും ഉന്നമനവും ഉറപ്പുവരുത്തുക എന്ന  ലക്ഷ്യത്തോടെ കേരള വനം
വന്യജീവി വകുപ്പ് സംസ്ഥാന വന വികസന ഏജൻസി   മുഖേനയാണ് ഇത്തരം  വിവിധങ്ങളായ  പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത്. കേരളത്തിലെ പൊതു സമൂഹവും സർവകലാശാലകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും 640 വന സംരക്ഷണ സമിതികളും ചേർന്നു വനാശ്രിതർക്കായി  അക്കാദമിക് ശൃംഖല ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി തുടങ്ങുന്നത്.  പാലക്കാട് അട്ടപ്പാടിയിലെ ധാന്യം ഊരിലും 2000 പുസ്തകങ്ങളുടെ വായനശാല സമിതി ആരംഭിച്ചിട്ടുണ്ട്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -