27.5 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തിന് തുടക്കം

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: സാഹിത്യോത്സവങ്ങള്‍ വിപണിയുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന വേദികളാകുന്ന പുതിയ കാലത്ത് പുസ്തകോത്സവങ്ങളിലൂടെ വായനയെ തിരിച്ചുപിടിക്കണമെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കേരള സാഹിത്യ അക്കാദമി ഡിസംബര്‍ രണ്ടു മുതല്‍ 11 വരെ അക്കാദമി അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യാഥാസ്ഥിതികമായ അര്‍ത്ഥത്തില്‍ പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഇന്ന് വായന. വിവിധ മാധ്യമങ്ങളുടെ ഏകോപനം ഇന്ന് വായനാമണ്ഡലത്തില്‍ സംഭവിക്കുന്നുണ്ട്- എന്‍.എസ്. മാധവന്‍ പറഞ്ഞു.
സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു.വിവരശകലങ്ങളെ അന്യോന്യം ബന്ധപ്പെടുത്തി അറിവ് സൃഷ്ടിക്കാനും, ആ അറിവിനെ ജ്ഞാനമാക്കി വളര്‍ത്താനും വായനയിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.ടി.എന്‍.പ്രതാപന്‍ എം.പി.,മേയര്‍ എം.കെ.വര്‍ഗ്ഗീസ്,കളക്ടര്‍ ഹരിത വി.കുമാര്‍ വിശിഷ്ടാതിഥികളായി.പുസ്തകോത്സവ ബുള്ളറ്റിന്‍ ‘സാഹിതി’ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ നിര്‍വ്വാഹകസമിതിയംഗം വിജയലക്ഷ്മിക്കു നല്‍കി പ്രകാശനം ചെയ്തു.സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി,ജെസ്സി ആന്റണി സംസാരിച്ചു.
‘സ്‌കേപ്‌സ്’ പ്രദര്‍ശനം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.ആര്‍ട്ടിസ്റ്റ് മദനന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ഡോ. എം.എന്‍. വിനയകുമാര്‍ അധ്യക്ഷനായിരുന്നു.അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍,വിനയ് ലാല്‍, ഒ.രാധിക,കുട്ടി എടക്കഴിയൂര്‍,ടി.കൃഷ്ണകുമാര്‍,പി.കെ.ശാന്ത പങ്കെടുത്തു.കുട്ടി എടക്കഴിയൂരിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ഇതേ വേദിയില്‍ ആരംഭിച്ചു.വൈകുന്നേരം ശാസ്ത്രീയസംഗീതവും സിനിമാഗാനങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് കെ.ജെ. ചക്രപാണി അവതരിപ്പിച്ച ‘സിനിമയും കര്‍ണ്ണാടകസംഗീതവും’ സംഗീതപരിപാടിയും അരങ്ങേറി.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -