34 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 16, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വേഗപ്പൂട്ട് ഘടിപ്പിക്കാതെ സര്‍വീസ്, തൃശൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി അടക്കം അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: വേഗപ്പൂട്ട് ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. അടക്കം അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടര്‍വാഹനവകുപ്പ്. യാത്രക്കാര്‍ പെരുവഴിയിലായതായി പരാതി.കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കൊഴിഞ്ഞാമ്പാറയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസിലും മൂന്ന് സ്വകാര്യ ബസിലും വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത്.
തൃശൂര്‍ ഡിപ്പോയില്‍നിന്നുള്ള തൃശൂര്‍-കോയമ്പത്തൂര്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ് കോയമ്പത്തൂരില്‍നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയാണ് മോട്ടോര്‍വാഹനവകുപ്പ് പരിശോധിച്ചത്.വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫിറ്റ്നസ് റദ്ദാക്കി. പാലക്കാട്ടുനിന്നും പൊള്ളാച്ചിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യുടെയും ഫിറ്റ്നസ് റദ്ദാക്കി.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്തതരത്തില്‍ വേറെ ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശംനല്‍കിയിരുന്നു. അതേസമയം, പാലക്കാട്ടുനിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ട് ബസ് പാലക്കാട് ഡിപ്പോയിലേക്ക് മടങ്ങുകയായിരുന്നു. യാത്രക്കാര്‍ മറ്റു ബസുകളില്‍ കയറിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയത്.തൃശൂര്‍-കോയമ്പത്തൂര്‍ ബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തിട്ടും യാത്രക്കാരുമായി കൊഴിഞ്ഞാമ്പാറയില്‍നിന്ന് ചിറ്റൂര്‍ ഡിപ്പോ വരെ സര്‍വീസ് നടത്തിയശേഷമാണ് മറ്റൊരു ബസില്‍ യാത്രക്കാരെ തൃശൂരിലേക്ക് കയറ്റിവിട്ടത്.
ഓപ്പറേഷന്‍ ഫോക്കസ് ത്രീയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ. അജീഷ് കുമാര്‍, ജോഷി തോമസ്, അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ. അനില്‍കുമാര്‍, കെ. പ്രദീപ് ങ്കെടുത്തത്.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -