29 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ലഹരി വിരുദ്ധ ശൃംഖലയൊരുക്കാന്‍ നാടൊരുങ്ങി

വായിരിച്ചിരിക്കേണ്ടവ

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങി. സംസ്ഥാനത്തെങ്ങും നവംബര്‍ ഒന്നിന് വൈകിട്ട് മൂന്ന് മണിക്കാണ് ശൃംഖല. ഓരോ വാര്‍ഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ശൃംഖല തീര്‍ക്കുന്നത്.വിദ്യാലയങ്ങളില്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രത്തില്‍ ശൃംഖല തീര്‍ക്കും. ഇതിന് പുറമേ സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയില്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ചടങ്ങ്. ഗാന്ധി പാര്‍ക്ക് മുതല്‍ അയ്യന്‍കാളി സ്‌ക്വയര്‍ വരെ അഞ്ച് കിലോമീറ്ററോളം നീളുന്ന ശൃംഖലയില്‍ മന്ത്രിമാരും ജനപ്രതിനിധികളും കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികളും പൊതുജനങ്ങളും കണ്ണിചേരും.
മലപ്പുറം ജില്ലയില്‍ പൊന്നാനി മുതല്‍ വഴിക്കടവു വരെ 83 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നവംബര്‍ ഒന്നിന് വന്‍ബഹുജന പങ്കാളിത്തത്തോടെ മനുഷ്യശ്യംഖല തീര്‍ക്കും. തിരുവനന്തപുരം ജില്ലയില്‍ നഗരത്തിന് പുറമേ നെടുമങ്ങാട്, കല്ലറ, ആര്യനാട് തുടങ്ങിയ കേന്ദ്രങ്ങളിലും ശൃംഖല തീര്‍ക്കും. എറണാകുളത്ത് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് ശൃംഖലയുടെ ഭാഗമായി ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗഹൃദ ഫുട്ബാള്‍ മത്സരവും സംഘടിപ്പിക്കും. തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വിപുലമായ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് കുറ്റ്യാടി, നരിക്കോട്ടുചാല്‍ പഞ്ചായത്തുകളില്‍ വിപുലമായ ജനകീയ ശൃംഖലകള്‍ സംഘടിപ്പിക്കും. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം പഞ്ചായത്തില്‍ 5000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പത്തനംതിട്ട അടൂരില്‍ വിപുലമായ ശൃംഖല സംഘടിപ്പിക്കും.കോട്ടയം ജില്ലയില്‍ ‘ലഹരിയില്ലാതെരുവ്’ എന്ന പേരില്‍ കലാസാഹിത്യ സംഗമം സംഘടിപ്പിക്കുന്നു. ആലപ്പുഴ ദേവികുളങ്ങരയില്‍ പഞ്ചായത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ ശൃംഖല ഒരുക്കുന്നുണ്ട്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -