29 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 17, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരേ ഹര്‍ജി

വായിരിച്ചിരിക്കേണ്ടവ

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഹൈക്കോടതി അഭിഭാഷകനായ പി. വി. ജീവേഷാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരാണെന്നു ഹര്‍ജിയില്‍ പറയുന്നു.
ഗവര്‍ണറുടെ നടപടി ഏകാധിപത്യപരവും ഭരണഘടന വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.ഭരണഘടന നിര്‍മാണ സഭയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കെതിരായി ചില രാഷ്ട്രീയ അജണ്ടകളോട് കൂടിയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നു ഹര്‍ജിക്കാരന്‍ ആരോപിച്ചു.ഭരണഘടനയുടെ 163-ാം അനുച്ഛേദപ്രകാരം, മന്ത്രിസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്.
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ടും ഭരണഘടന ഭേദഗതിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുമുള്ള, സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട്,എം.എം പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവ നടപ്പിലാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -