35 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 18, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ദാരുണക്കാഴ്ച; അമ്പലമേട്ടില്‍ വാഹനമിടിച്ച് കന്നുകാലികള്‍ ചത്തു

വായിരിച്ചിരിക്കേണ്ടവ

കോലഞ്ചേരി:തൃപ്പൂണിത്തുറ-കരിമുകള്‍ റോഡില്‍ അമ്പലമേട് ഫാക്ട് പ്രധാനകവാടത്തിന് സമീപം അജ്ഞാതവാഹനമിടിച്ച് 5 പശുക്കള്‍ ചത്തു.ഇന്നലെ പുലര്‍ച്ചെ 3.30 നാണ് സംഭവം.പശുക്കളെ ഇടിച്ച വാഹനം നിര്‍ത്താതെ കടന്നുപോയി.പുറകെയെത്തിയ വാഹനത്തിലെ ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ അമ്പലമേട് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പശുക്കളുടെ ജഢം നീക്കം ചെയ്യുന്നതിനും സംസ്‌ക്കരിക്കുന്നതിനുമായി ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ നടപടികള്‍ ആരംഭിച്ചു.
സംഭവത്തില്‍ അമ്പലമേട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ ജബ്ബാറിന്റെയും അരുണ്‍കുമാറിന്റെയും നേതൃത്വത്തില്‍ രണ്ട് വിഭാഗങ്ങളായി അന്വേഷണ സംഘം രൂപീകരിച്ചതായും സംഭവത്തിന് കാരണക്കാരായവരെ പിടികൂടി കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
5000 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഫാക്ട് മേഖലയില്‍ 100 കണക്കിന് കന്നുകാലികള്‍ വളരുന്നുണ്ട്.വ്യവസായ വല്‍ക്കരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കന്നുകാലികള്‍ ആഹാരത്തിനു വേണ്ടി അലഞ്ഞുതിരിയുകയാണ്.കമ്പനിയുടെ ചുറ്റുമതില്‍ പലഭാഗത്തും തകര്‍ന്ന് കിടക്കുകയാണ്. ഇതുവഴി കന്നുകാലികള്‍ ഭക്ഷണത്തിനുവേണ്ടി കൂട്ടമായി റോഡിലേയ്ക്ക് ഇറങ്ങുകയും വഴിയാത്രക്കാര്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും പതിവാണ്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -