29 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 17, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

തൃശൂര്‍ കോര്‍പ്പറേഷനില്‍ ധൂര്‍ത്ത് തുടരുന്നു: കോണ്‍ഗ്രസ്

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍:ഡിവിഷന്‍ തല ഓണാഘോഷ പരിപാടികളില്‍ മേയര്‍ എം.കെ. വര്‍ഗീസിനെ ഉദ്ഘാടനാക്കിയില്ലയെന്നതിന്റെ പേരില്‍ 3 കൗണ്‍സിലര്‍മാരുടെ ഓണാഘോഷ ഫണ്ട് മേയര്‍ തടഞ്ഞ വെച്ചതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ മുകേഷ് കൂളപറമ്പില്‍, ശ്രീലാല്‍ ശ്രീധര്‍, എബി വര്‍ഗീസ് എന്നിവര്‍ ഈഗോ മേയര്‍ ‘ഈഗോ’ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നില്‍പ്പ് സമരം നടത്തി. കൗണ്‍സില്‍ അവസാനിക്കുന്നതുവരെ സമരം തുടര്‍ന്നു.
ടി.എന്‍ പ്രതാപന്‍ എംപി, പോലീസ് ഐ.ജി കെ. സേതുരാമന്‍, തൃശൂര്‍ എ.സി.പി -കെ.കെ.സജീവന്‍ എന്നിവരാണ് ഈ ഡിവിഷനുകളില്‍ ഓണാഘോഷങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.മേയര്‍ നടപ്പാക്കുന്നത് രാഷ്ട്രീയ വിവേചനമാണെന്നും,കാട്ടുനീതിയാണെന്നും രാജന്‍.ജെ.പല്ലന്‍ ആരോപിച്ചു.
പാവപ്പെട്ടവന് ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് 4 ലക്ഷം രൂപയാണ് കോര്‍പ്പറേഷന്‍ ധനസഹായമായി നല്‍കുന്നത്. എന്നാല്‍ മേയറുടെ ചേംമ്പറില്‍ ടോയ്‌ലറ്റുകള്‍ക്ക് പുനര്‍നിര്‍മാണം നടത്താന്‍ 4 ലക്ഷം രൂപ ചെലവ് ചെയ്യുന്നത് പാവപ്പെട്ടവരോട് കാണിക്കുന്ന അനീതിയും, ധൂര്‍ത്തും, അഴിമതിയും, ആണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
2006 ല്‍ കോര്‍പ്പറേഷന്റെ ധനസഹായത്തോടെ പട്ടികജാതിയില്‍പെട്ടവര്‍ക്ക് ഭൂരഹിത-ഭവന രഹിതര്‍ക്ക് ഭൂമി വാങ്ങാന്‍ ഫണ്ട് അനുവദിച്ച് വാങ്ങുകയും ചെയ്ത ഭൂമിയില്‍ ലൈഫ് പദ്ധതിയില്‍ പോലും ഭവന നിര്‍മ്മാണത്തിന് അനുമതിയും, ധനസഹായവും ലഭിക്കാതെ നിരവധി പേര്‍ പ്രതിസന്ധിയിലാണെന്നും,വിഷയം കൗണ്‍സില്‍ ഇടപെട്ട് പരിഹരിക്കമെന്നും ഉപനേതാവ് ഇ.വി.സുനില്‍രാജ് പറഞ്ഞു.ജോണ്‍ ഡാനിയേല്‍, എന്‍.എ.ഗോപകുമാര്‍,മേഫി ഡെല്‍സന്‍,കെ.രാമനാഥന്‍,സുനിതാ വിനു,എ.കെ സുരേഷ്,ജയപ്രകാശ് പൂവ്വത്തിങ്കല്‍, മുകേഷ് കൂളപറമ്പില്‍,രന്യബൈജു,ലീല വര്‍ഗ്ഗീസ്,വിനേഷ് തയ്യില്‍,ആന്‍സി ജേക്കബ് എന്നിവരും സംസാരിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -