35 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ജോലിയെല്ലാം സഖാക്കള്‍ക്ക്: മേയര്‍ക്ക് ഓംബുഡ്മാന്‍ നോട്ടീസ്

വായിരിച്ചിരിക്കേണ്ടവ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ 295 തസ്തികകളിലേക്കുള്ള നിയമനത്തിന് സഖാക്കളുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്തെഴുതിയ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഓംബുഡ്‌സ്മാന്‍ നോട്ടീസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥനാണ് മേയര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.
നിയമിക്കേണ്ട ആളുകളുടെ പട്ടിക തേടി കത്തയച്ചതിലൂടെ ആര്യ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് നല്‍കിയ പരാതിയിലാണു നോട്ടിസ് അയച്ചത്. മേയര്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു സുധീര്‍ ഷാ പാലോടിന്റെ പരാതി. നോട്ടീസിന് ഈ മാസം 20ന് മുന്‍പ് രേഖാമൂലം മറുപടി നല്‍കണമെന്ന് മേയര്‍ക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും അയച്ച നോട്ടീസില്‍ പറയുന്നു. ഡിസംബര്‍ രണ്ടിന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ഹാജരാവാനും ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ,കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും.തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ ഈ മാസം 19 നാണ് ചേരുക. വിവാദം ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന സമരത്തിന് കാരണമായിരിക്കെയാണ് കൗണ്‍സില്‍ യോഗം വിളിക്കുന്നത്. നഗരസഭാ കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്ത് നല്‍കിയിരുന്നു.
പ്രതിപക്ഷം ആവശ്യപ്പെട്ട ദിവസത്തിന് മുന്‍പേ കൗണ്‍സില്‍ യോഗം വിളിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം കോര്‍പറേഷനില്‍ പ്രതിപക്ഷ സമരം തുടരുകയാണ്. ജനസേവാ കേന്ദ്രത്തില്‍ ജീവനക്കാരില്ലെന്നും രാജ്ഭവന്‍ മാര്‍ച്ചിന് ജീവനക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുപോയെന്നും ആരോപിച്ച് ഇന്നലെ ബിജെപി സമരം കടുപ്പിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -