ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ 92-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി.കൂത്തമ്പലത്തിനു മുന്‍പിലുള്ള കൊടിമരത്തില്‍ രാവിലെ 9.30 ന് വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ:എം.വി.നാരായണന്‍ പതാക ഉയര്‍ത്തി.കലാമണ്ഡലം രജിസ്ട്രാര്‍ ഡോ: രാജേഷ്‌കുമാര്‍ പി,കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി,കലാമണ്ഡലം പ്രഭാകരന്‍, പങ്കെടുത്തു.
നാഗസ്വര കച്ചേരിയോടെ രംഗാവിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമായി.കാഞ്ചികാമകോടി പീഠം ആസ്ഥാന വിദ്വാന്‍ രാഗരഞ്ജിത കലാരത്‌ന നാഗസ്വര കലൈമണി വിദ്വാന്‍ ഡോ. കാളഹസ്തി ദുര്‍ഗ്ഗാപ്രസാദ്,കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാന്‍ നാദഇസൈ ശിരോമണി കെ.വെങ്കിടേശ്വരുലു, തവില്‍ -ലയജ്ഞാന ഇളവരസര്‍ ലയവാദ്യകലാനിധി മേട്ടുപ്പാളയം എം.എസ് രവികുമാര്‍,ലയ ജ്ഞാന ഇളവരസര്‍ ലയ നാദതിലകം ഡോ.കാവാലം ബി.ശ്രീകുമാര്‍ അവതരിപ്പിച്ച നാഗസ്വരകച്ചേരി കൂത്തമ്പലത്തെ താളലയ സാന്ദ്രമാക്കി.
കലാമണ്ഡലം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം
- Advertisement -