29 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കത്ത് വ്യാജമാണോ എന്നതിന് ഉത്തരമില്ലാതെ നേതൃത്വം; പാര്‍ട്ടി നടപടി ഉറപ്പ്

വായിരിച്ചിരിക്കേണ്ടവ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പാര്‍ട്ടി നടപടി ഉറപ്പായി. ജില്ലാ നേതൃയോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കത്ത് വ്യാജമാണോ എന്ന ചോദ്യത്തിന് ഇതുവരെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല. എന്നാല്‍ കത്ത് വ്യാജമാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനില്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ തിങ്കളാഴ്ച ചേരുന്നുണ്ട്. ഈ യോഗം കത്തുവിവാദം ചര്‍ച്ച ചെയ്ത് നടപടിയെടുക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധ ധര്‍ണയുടെ വിശദാംശങ്ങള്‍ തയാറാക്കാനാണു യോഗമെന്നു മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. 12, 13 തീയതികളില്‍ എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ജില്ലാ നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. അപ്പോഴേക്കും കത്ത് വിവാദത്തില്‍ കുറച്ചുകൂടി വ്യക്തത വരും. ഉത്തരവാദികള്‍ ആരാണെങ്കിലും നടപടിയുണ്ടാകുമെന്നു ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.
മേയര്‍ ആനാവൂരിനോടു സംസാരിച്ചശേഷവും കത്ത് വ്യാജമാണ് എന്ന് ഉറപ്പിച്ചു പറയാന്‍ അദ്ദേഹം തയാറായില്ല. മേയറുടെ കത്ത് പുറത്തുവിട്ടെന്ന ആരോപണം നേരിടുന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനില്‍ എന്നാല്‍ കത്ത് വ്യാജമാണെന്ന നിലപാടിലാണ്. കത്ത് പുറത്തുവന്നതുമായി തനിക്കു ബന്ധമില്ലെന്നും അനില്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
എസ്എടി ആശുപത്രിയിലെ വിശ്രമകേന്ദ്രത്തില്‍ ജോലിക്കാരെ കണ്ടെത്താന്‍ താന്‍ ആനാവൂര്‍ നാഗപ്പന് കത്തയച്ചിട്ടില്ലെന്നും അനില്‍ പറയുന്നു. കത്തിന്റെ ഉറവിടം കണ്ടെത്താന്‍ മേയര്‍ മുഖ്യമന്ത്രിയോടു തന്നെ അന്വേഷണത്തിന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ സംഘടനാ തലത്തിലെ നടപടിക്കായി കുറച്ചുകൂടി കാത്തുനില്‍ക്കാമെന്ന തീരുമാനത്തിലേക്ക് ജില്ലാ നേതൃത്വം എത്തുകയായിരുന്നു എന്നാണു സൂചന.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -