35 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സ്വയം തൊഴിൽ വായ്പാ പദ്ധതി അപേക്ഷ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

 

സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ  പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതി, യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000/- രൂപ മുതൽ 50,00,000/- രൂപ വരെയാണ് പരമാവധി വായ്പ അനുവദിക്കുന്നത്.

അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. 4% മുതൽ 9% വരെ പലിശ നിരക്കിൽ വായ്പാ തുക 36 മാസം മുതൽ 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. വരുമാന പരിധി 3,00,000/- രൂപ മുതൽ 15,00,000/- വരെയാണ്.

വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.
താല്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ  ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 0487-2331556, 9400068508.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -