35 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഞങ്ങളും കൃഷിയിലേക്ക് : പാഞ്ഞാൾ പഞ്ചായത്തിൽ തുടക്കമായി

വായിരിച്ചിരിക്കേണ്ടവ

സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാഞ്ഞാൾ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവ്വഹിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ അധ്യക്ഷയായി.

കർഷക ക്ഷേമ പദ്ധതികൾ, കൃഷി സഹായം, വിത്തുകളുടെ വിതരണം തുടങ്ങി കൃഷി വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനും നടപ്പിൽ വരുത്താനും പ്രാപ്യമായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.
പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ഫസൽ ബീമ യോജന ഇൻഷുറൻസ് പദ്ധതിയുടെ പോളിസി വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ കൃഷ്ണൻകുട്ടിയും
സോയിൽ ഹെൽത്ത് കാർഡ് വിതരണോദ്ഘാടനം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയപേഴ്സൺ നിർമ്മല രവികുമാറും
പച്ചക്കറി വിത്ത് പാക്കറ്റുകളുടെ വിതരണോദ്ഘാടനം
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ
രമണി ടി വിയും നിർവ്വഹിച്ചു. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതികളെകുറിച്ച് ഫീൽഡ് സൂപ്പർ വൈസർ സന്ദീപും പ്രധാനമന്ത്രി കിസാൻ പദ്ധതിയെ കുറിച്ച് അസിസ്റ്റൻ്റ് കൃഷി ഓഫീസർ പ്രകാശ് പിയും വിശദീകരിച്ചു.

ഞങ്ങളും കൃഷിയിലേക്ക്
ഞങ്ങളും കൃഷിയിലേക്ക്

പരിപാടിയിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമദാസ് കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ദീപ് കൊന്നനാത്ത്, ശ്രീജ കെ, പി എം മുസ്തഫ, കെ വി പ്രകാശൻ, രാമദാസ് കാറാത്ത്, അശ്വതി കെ, കിള്ളിമംഗലം കാർഷിക സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ സി ശിവദാസൻ, പാഞ്ഞാൾ ജനകീയ സഹകരണസംഘം പ്രസിഡൻറ് വി മധുസൂദനൻ, ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -