35 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഓ ആര്‍ സി പദ്ധതി : പരിശീലകരുടെ പാനലിലേക്ക് അപേക്ഷിക്കാം

വായിരിച്ചിരിക്കേണ്ടവ

വനിത ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഔവര്‍ റസ് പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത ബിരുദാനന്തരബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയവും പരിശീലന മേഖലയില്‍ പ്രവൃത്തിപരിചയം അല്ലെ ങ്കില്‍ ബിരുദവും 2 വര്‍ഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയം, പരിശീലന മേഖലയില്‍ പ്രവൃത്തിപരിചയം. ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കഴിവും അഭിരുചിയും താല്‍പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. സേവന മനോഭാവമുള്ള വളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള വരെയാണ് പരിശീലകരായി തെരഞ്ഞെടുക്കുന്നത്. പ്രായപരിധി 45 വയസ്സില്‍ താഴെ. തൃശൂര്‍ ജില്ലക്കാരായുള്ള യോഗ്യതയുള്ള അപേക്ഷകര്‍ വെള്ളപ്പേപ്പറില്‍ അപേക്ഷ എഴുതി കൂടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവില്‍സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍- 680 003 എന്ന വിലാസത്തില്‍ ജൂണ്‍ 6 ന് വൈകീട്ട് 5 മണിക്കുള്ളില്‍ ലഭിക്കത്തക്കവിധം അയയ്ക്കണം. ഫോണ്‍ 0487 2364445.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -