34 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

വായിരിച്ചിരിക്കേണ്ടവ

പ്രമുഖ മലയാള സിനിമാ നടൻ അനിൽ നെടുമങ്ങാട് (48) മലങ്കര ജലാശത്തിൽ മുങ്ങി മരിച്ചു . ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിലാണ് മുങ്ങി മരിച്ചത് . ക്രിസ്മസ് ദിനത്തിൽ വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത് . തൊടുപുഴയിൽ ഷൂട്ടിംഗിനെത്തിയ അനിൽ ഒഴിവു സമയത്ത് സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു . അനിലിനെ ജലാശയത്തിൽ കാണാതായ വിവരം സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയായിരുന്നു . തുടർന്ന് പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകമെത്തി അനിലിനെ കരയ്ക്കെത്തിച്ചു . ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു . നാടക രംഗത്തും ശ്രദ്ധേയനായിരുന്നു. കമ്മട്ടിപ്പാടം , അയ്യപ്പനും കോശിയും  , പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് .

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -