കേരള പത്രപ്രവര്‍ത്തക യൂണിയന് തൃശൂര്‍ ജില്ലാ (തൃശൂര്‍ പ്രസ്ക്ലബ്) പ്രസിഡന്റായി ഒ രാധിക (മാതൃഭൂമി)യെയും സെക്രട്ടറിയായി പോള്‍മാത്യു (ദീപിക)വിനെയും തെരഞ്ഞെടുത്തു. കെ ഗിരീഷ് (ദേശാഭിമാനി) ആണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: വി കെ കൃഷ്ണകുമാരി (മംഗളം), കെ ജെ അരുണ്‍ (മലയാള മനോരമ) ( ഇരുവരും വൈസ് പ്രസിഡന്റ്), റാഫി എം ദേവസി (കേരള കൗമുദി) (ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങള്‍: അനിജമോള്‍ (ജന്മഭൂമി), അനീഷ് ആന്റണി (കോരളാ വിഷന്‍), സി എസ് ദീപു (മംഗളം), രമേശന് പിലിക്കോട് (സിറാജ്), ബി സതീഷ് (കേരള കൗമുദി). ബിനോയ് ജോര്‍ജ് (ജനയുഗം) വരണാധികാരിയും എസ് സുദീപ് (മംഗളം) സഹ വരണാധികാരിയുമായിരുന്നു.
തൃശൂര്‍ പ്രസ് ക്ലബ് ഒ രാധിക പ്രസിഡന്റ്, പോള്‍ മാത്യു സെക്രട്ടറി
- Advertisement -