27 C
Thrissur
ശനിയാഴ്‌ച, മെയ്‌ 11, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തിയേറ്ററും

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ 30 വര്‍ഷത്തിന് ശേഷം ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തന സജ്ജമായി. നവീകരിച്ച പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തിയേറ്ററും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചു. താലൂക്ക് ആശുപത്രിയുടെ പ്രാധാന്യം മനസിലാക്കിയാണ് ഗൈനക്കോളജി വിഭാഗം കാര്യക്ഷമമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണിത്. ആ പ്രാധാന്യം മനസിലാക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്. ഗൈനക്കോളജി വിഭാഗം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഏകദേശം 50 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടത്തിയിട്ടുള്ളത്. കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവന്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എല്‍ജോ പുളിക്കന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടെസി ഫ്രാന്‍സിസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി പി ശ്രീദേവി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.യൂ ആര്‍ രാഹുല്‍, ബ്ലോക്ക്-പഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Exit mobile version