34 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സുഗതകുമാരിക്ക് വിട

വായിരിച്ചിരിക്കേണ്ടവ


    • പ്രശസ്ത കവയത്രിയും സാമൂഹികപ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യ അധ്യക്ഷയുമായ സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ 10.50 ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് സുഗതകുമാരിയുടെ മരണത്തിന് കാരണമായത്. 86 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു. ശ്വാസകോശത്തിൽ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് ആരോഗ്യനില മോശമായത്.സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെയും പത്തനംതിട്ട ആറന്മുള വാഴുവേലിൽ വി.കെ. കാർത്ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22ന്‌ തിരുവനന്തപുരത്താണ് സുഗത കുമാരി ജനിച്ചത്. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം കരസ്തമാക്കിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് വലിയ തോതിലുള്ള സംഭാവനകൾ നൽകിയിട്ടുണ്ട് . സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, കവിയും അദ്ധ്യാപികയുമായിരുന്ന സുജാത ദേവി എന്നിവർ സഹോദരിമാരാണ്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -