27.2 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വ്യവസായ സൗഹൃദ സംരംഭക ശില്പശാല നടത്തി എസ് എന്‍ പുരം പഞ്ചായത്ത്

വായിരിച്ചിരിക്കേണ്ടവ

 

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം വ്യവസായ സംരംഭക വര്‍ഷമായി ആചരിക്കുവാനും സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും വേണ്ടി വ്യവസായ സൗഹൃദ സംരംഭക ശില്പശാല സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളില്‍ നടത്തിയ ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണം, സഹകരണം, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ടൂറിസം, നോര്‍ക്ക മുതലായ വകുപ്പുകളുടെ സംയോജനത്തോടെ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിവിധ കര്‍മ്മ പദ്ധതികള്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല നടത്തിയത്.
പഞ്ചായത്തില്‍ വാര്‍ഡ് തലത്തില്‍ സംരംഭകരെ ആകര്‍ഷിക്കാനുംപ്രോത്സാഹനം നല്‍കുവാനും ലോണ്‍ മേളകളും ട്രെയിനിംഗ് ക്യാമ്പുകളും സംഘടിപ്പിക്കുവാന്‍ വ്യക്തികള്‍ക്ക് പഞ്ചായത്തിലെ വ്യവസായ വികസന ഇന്റേണ്‍ ഓഫീസര്‍ മുഖാന്തരം ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാന്‍ തീരുമാനമെടുത്തു.

വികസന കാര്യ ചെയര്‍മാന്‍ പി എ അയൂബ് അധ്യക്ഷത വഹിച്ച ഏകദിന ശില്‍പശാലയില്‍ വ്യവസായ താലൂക്ക് ഓഫീസര്‍ റോയ് സൈമണ്‍, ആഷ്വല്‍ ജെയിംസ് തുടങ്ങിയവര്‍ ക്ലാസ് എടുത്തു.ആരോഗ്യ വിദ്യഭ്യാസം ചെയര്‍മാന്‍ പി എ നൗഷാദ്, സി ഡി എസ് ചെയര്‍മാന്‍ ആമിന, അക്ഷയ് ശരവണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -