33 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

റോക്കറ്റ് അടുപ്പ് പരീക്ഷണവുമായി കരീം:  ഇനി വൈദ്യുതിയും പാചക വാതകവും വേണ്ട 

വായിരിച്ചിരിക്കേണ്ടവ

നാലു പതിറ്റാണ്ടായി ചൂളകൾ, ബോയിലറുകൾ, അടുക്കള ഉപകരണങ്ങൾ, മറ്റ് വ്യാവസായിക സാമഗ്രികൾ എന്നിവ നിർമ്മിക്കുന്ന കരീം ഈ കോവിഡ് കാലത്ത് ഒരു നൂതന ഉത്പന്നം പരിചയപ്പെടുത്തുകയാണ്. തൃക്കാക്കര സ്വദേശിയായ അബ്ദുൾ കരീം പരമ്പരാഗത പാചക യൂണിറ്റുകൾക്ക് സുസ്ഥിരമായ പരിഹാരം നൽകുന്ന ഒരു ‘റോക്കറ്റ് സ്റ്റവ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് കൗതുകം തോന്നിയ കരീം തന്റെ രൂപകൽപ്പനയ്ക്ക് അന്തിമരൂപം നൽകി നിർമ്മാണം ആരംഭിച്ചു. 1850 കളിൽ ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്ത ആശയത്തെ അടിസ്ഥാനമാക്കിയാണ് റോക്കറ്റ് സ്റ്റവ്.

സ്റ്റവിന് നഗരങ്ങളിൽ ഏറെ പ്രചാരം ലഭിക്കുന്നുണ്ട്. ഇതിനായി ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) അല്ലെങ്കിൽ വൈദ്യുതി എന്നിവ ആവശ്യമില്ല. വിറക്, ചിരട്ട, കടലാസുകൾ എന്നിവ അടങ്ങിയതാണ് സ്റ്റവിന്റെ ഇന്ധനം. പരമ്പരാഗത സ്റ്റവു കളുമായി താരതമ്യപ്പെടുത്തുമ്പോൾ പുകയുടെ വികാസം 80 ശതമാനം കുറയ്ക്കുന്നു എന്നതാണ് റോക്കറ്റ് സ്റ്റവ് ഉപയോഗിക്കുന്നതിന്റെ പ്രധാന നേട്ടം. അഞ്ച് മോഡലുകളിലായിട്ടാണ് സ്റ്റവ് രൂപ കല്പന ചെയ്തിരിക്കുന്നത്.

റോക്കറ്റ് സ്റ്റവിന്റെ 14,000 രൂപ വില വരുന്ന ഉയർന്ന മോഡലിന് പുക പുറന്തള്ളാൻ ഒരു പൈപ്പ് ഉണ്ട്. ഫ്ലാറ്റുകൾക്കും അപ്പാർട്ടുമെന്റുകൾക്കും ഇത് അനുയോജ്യമാണ്. സാധാരണ മോഡലിന്, 4,500 രൂപമാത്രമേ വില വരുന്നുള്ളു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -