27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പുതിയ തലമുറ സൗരോര്‍ജ്ജ പാനലുകളുമായി വിക്രം സോളാര്‍

വായിരിച്ചിരിക്കേണ്ടവ

കൊച്ചി : ഇന്ത്യയിലെ മുന്‍നിര സൗരോര്‍ജ്ജ ഉപകരണ നിര്‍മാതാക്കളായ വിക്രം സോളാര്‍ പുതിയ തലമുറ സിരീസ് 6 സോളാര്‍ പാനലുകള്‍ അവതരിപ്പിച്ചു. സാങ്കേതിക മികവും ക്ഷമത കൂടുതലുമുള്ള എം6 സെല്ലുകള്‍ ഉപയോഗിക്കുന്ന സൊമേറ, പ്രിക്‌സോസ് എന്നീ പാനലുകളാണ് വിപണിയിലിറക്കിയത്. 505 വാട്ട്-പീക്ക് വരെ ഉയര്‍ന്ന വൈദ്യുതി ഔട്ട്പുട്ട് നല്‍കുന്ന ഇവയുടെ ക്ഷമത 21 ശതമാനത്തിലധികമാണ്. താരതമ്യേന ചെലവും കുറവാണിവയ്ക്ക്. കുറഞ്ഞ സ്ഥലത്ത് സ്ഥാപിക്കാമെന്നതിനാല്‍ കേബിളുകള്‍ ഇടുന്നതിനും സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ചെലവ് കുറയും.

നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിച്ച സീരിസ് 6 മള്‍ട്ടി ബസ്ബാര്‍ പാനലുകള്‍ 120, 144, 156 ഹാഫ്-കട്ട് സെല്‍ വകഭേദങ്ങളില്‍ ലഭ്യമാണ്. കുറഞ്ഞ സൂര്യപ്രകാശത്തിലും ഭാഗികമായി തണലുള്ള ഇടങ്ങളിലും ഈ പാനലുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -