35 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

8016 കേസുകൾ തീർപ്പാക്കി ലോക് അദാലത്ത്

വായിരിച്ചിരിക്കേണ്ടവ

 

തൃശൂർ: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ലോക് അദാലത്തിൽ 8016 കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളിൽ കെട്ടികിടന്ന പിഴ ഒടുക്കി തീർക്കാവുന്ന കേസുകൾ, എംഎസിടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ, മറ്റ് വിവിധ കേസുകൾ എന്നിവയിലൂടെ 9,34,26,523/- രൂപയുടെ വ്യവഹാരങ്ങൾ ആണ് തീർപ്പാക്കിയത്.

ഒന്നാം അഡിഷണൽ ജില്ലാ ജഡ്ജ് പി. എൻ വിനോദ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി /സബ് ജഡ്ജ് മഞ്ജിത്ത് ടി. എന്നിവർ അദാലത്തിനു നേതൃത്വം നൽകി. . പി. എൻ. വിനോദ്,(ചെയർമാൻ ജില്ലാ നിയമ സേവന അതോറിറ്റി ഫസ്റ്റ് അഡിഷണൽ ജില്ലാ ജഡ്ജ് ), ശബരിനാഥ്‌ പി,(ജഡ്ജ് എം എ സി ടി, തൃശൂർ), ഗണേഷ് എം കെ, (പ്രിൻസിപ്പൽ സബ് ജഡ്ജ്, തൃശൂർ), ബൈജു സി കെ (ജഡ്ജ്, കുടുംബ കോടതി, തൃശൂർ), ആൻ മേരി കുരിയാക്കോസ് മണലേൽ (2nd അഡിഷണൽ മുനിസിഫ് തൃശൂർ,) ചാവക്കാട് താലൂക്ക് ചെയർമാൻ വി വിനോദ് (സബ് ജഡ്ജ് ), മുകുന്ദപുരം താലൂക്ക് ചെയർമാൻ രാജീവ്‌ കെ എസ് (അഡിഷണൽ ഡിസ്ട്രിക് ജഡ്ജ് /എം എസിടി), കൊടുങ്ങല്ലൂർ താലൂക്ക് ചെയർമാൻ വിൻസി ടി വി ( മുൻസിഫ്), തലപ്പിള്ളി താലൂക്ക് ചെയർമാൻ സവിത ടി പി(ജെഎഫ്സിഎം) എന്നിവർ പരാതികൾ തീർപ്പു കല്പിച്ചു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -