26.5 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഹൈടെക്കാകാന്‍ ഹരിതകര്‍മ്മസേനയും: ഹരിത മിത്രം പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ

വായിരിച്ചിരിക്കേണ്ടവ

വടക്കാഞ്ചേരി നഗരസഭയുടെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു. നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടപ്പിലാക്കുന്നതിനും ഹരിതകര്‍മ്മസേനയ്ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കെല്‍ട്രോണുമായി സഹകരിച്ച് തുടങ്ങിയ ഹരിതമിത്രം പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ.

പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിപ്പിച്ച് ലൊക്കേഷന്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. ഹരിതകര്‍മ്മ സേനയുടെ അജൈവ മാലിന്യ ശേഖരണം, യൂസര്‍ ഫീസ് കളക്ഷന്‍ വിവരങ്ങള്‍, എടുക്കുന്ന മാലിന്യത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അതില്‍ രേഖപ്പെടുത്തും. ഇതുവഴി ഹരിതകര്‍മ്മസേന എല്ലാ വീടുകളും സന്ദര്‍ശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എവിടെ നിന്നെല്ലാം മാലിന്യം ലഭിക്കുന്നുണ്ടെന്ന് മനസിലാക്കാനും സാധിക്കും.

പദ്ധതി നടപ്പിലാക്കാനായി ഓരോ വാര്‍ഡിലെയും എ ഡി എസിന്റെ റിവോള്‍വിങ് ഫണ്ടില്‍ നിന്ന് പലിശ രഹിത ലോണ്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ചു. സ്മാര്‍ട്ട് ആപ്പ് ഉപയോഗിക്കേണ്ടതിനുള്ള പ്രാരംഭഘട്ട പരിശീലനവും ആരംഭിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും പതിക്കാനുള്ള ക്യൂആര്‍ കോഡിന്റെ തുക, എസ്എംഎസ് ചാര്‍ജ്, നടത്തിപ്പ് തുക തുടങ്ങിയവ നഗരസഭ കെല്‍ട്രോണിന് കൈമാറി.

ഹരിതകര്‍മ്മസേനയ്ക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങി വിപ്ലവകരമായ ചുവടുവെപ്പ് വടക്കാഞ്ചേരി നഗരസഭ നേരത്തെ നടത്തിയിരുന്നു. ഹരിത മിത്രം പദ്ധതി കൂടി നടപ്പിലാകുന്നതോടെ നഗരസഭയുടെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ കേരളത്തിലെ ഏറ്റവും ഹൈടെക് ഹരിതകര്‍മ്മസേന ആയി മാറും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -