33 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 16, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വികസന നേട്ടങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശ്രമം നടത്തണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

വായിരിച്ചിരിക്കേണ്ടവ

 

സംസ്ഥാനം പുതിയ തലത്തിലേയ്ക്കുള്ള വളർച്ചയുടെ പാതയിലാണെന്നും വികസന നേട്ടങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശ്രമം നടത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ്റെ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ത്രിതല പഞ്ചായത്തുകൾ സംയുക്തമായി
വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടത്തേണ്ടതുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ കൂട്ടായ ശ്രമം നടത്തണം. ഓരോ മേഖലയിലും സംയുക്തമായി എങ്ങനെ വികസനം എത്തിക്കാൻ സാധിക്കുമെന്ന് പുനർചിന്തനം ചെയ്യാൻ ത്രിതല പഞ്ചായത്തുകൾക്ക് സാധിക്കണമെന്നും സംസ്ഥാനത്തെ കൂടുതൽ മുന്നേറ്റത്തിലെത്തിക്കാൻ ഓരോ ബ്ലോക്ക് പഞ്ചായത്തുകളും ശ്രമിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടുള്ള ആസൂത്രണം നടത്തുകയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവരവരുടെ മേഖലയിൽ പ്രത്യേക ഊന്നൽ നൽകണമെന്നും മന്ത്രി പറഞ്ഞു. സർവ മേഖലയുടെയും വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്താൻ ത്രിതല പഞ്ചായത്തുകൾക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി പി ബാലമുരളി, പ്രിൻസിപ്പൽ ഡയറക്ടർ ഡി ബാലമുരളി, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -