27.2 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് (മെയ് 22)

വായിരിച്ചിരിക്കേണ്ടവ

കേരള പൊലീസ് അക്കാദമിയിൽ
9 മാസത്തെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 446 വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള ട്രോഫികളും മുഖ്യമന്ത്രി കൈമാറും. ഇന്ന് (മെയ് 22 ) രാവിലെ 8 മണിക്ക് അക്കാദമിയുടെ മെയിൻ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, കേരള പൊലീസ് അക്കാദമി ഡയറക്ടർ ബൽറാം കുമാർ ഉപാധ്യായ, ഐജിപി (പരിശീലനം) കെ പി ഫിലിപ്പ് , അക്കാദമി അസിസ്റ്റന്റ് ഡയറക്ടർമാർ എന്നിവർ പങ്കെടുക്കും.

വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ 2021-22 വർഷത്തെ 18th ആന്റ് 18 ബി ബാച്ചിലെ 446 വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടക്കുന്നത്. പരിശീലനാർത്ഥികൾ ഇൻഡോർ, ഔട്ട്ഡോർ വിഷയങ്ങളിൽ സമഗ്രമായ പരിശീലനം നേടിയവരാണ്. ഇൻഡോർ വിഭാഗത്തിൽ ഐ പി സി, സിആർ പി സി, കേരള പൊലീസ് ആക്ട്, ഇന്ത്യൻ എവിഡൻസ് ആക്ട്, മൈനർ ആക്ട്സ് തുടങ്ങിയ റെഗുലർ വിഷയങ്ങൾ കൂടാതെ ഇന്ത്യൻ ഭരണഘടന, ഇൻഫർമേഷൻ ആക്റ്റ്, എൻ ഡി പി എസ് ആക്റ്റ്, ലിംഗ ബോധവൽക്കരണം, മനുഷ്യാവകാശങ്ങൾ, ഭരണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമം, ക്രിമിനോളജി, ബലിയോളജി, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ മുതലായവയിലും പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്,ശാരീരിക പരിശീലനം, ആയുധ പരിശീലനം, ഫയറിംഗ്, യോഗ, നീന്തൽ, ഡ്രൈവിംഗ്, ആയോധന കല, സ്വയം പ്രതിരോധം, ദുരന്തനിവാരണം, ഫീൽഡ് എൻജിനീയറിംഗ്, ബോംബ് കണ്ടെത്തലും നിർമാർജനവും, വിഐപി സുരക്ഷ, ജംഗിൾ പരിശീലനം, അഗ്നിശമന, ഉയർന്ന ഉയരത്തിലുള്ള പരിശീലനം, തീവ്രവാദ വിരുദ്ധ പരിശീലനം തുടങ്ങിയവയും നേടിയിട്ടുണ്ട്. തീരദേശ സുരക്ഷയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം നേവൽ ബേസിലും കോസ്റ്റ് ഗാർഡിന്റെ കൊച്ചി ആസ്ഥാനത്തുമാണ് നടന്നത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് മെഡിസിനിൽ പ്രായോഗിക പരിശീലനം കരസ്ഥമാക്കിയിട്ടുണ്ട്. സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തീവ്രവാദ വിരുദ്ധ പരിശീലനവും പ്രത്യേകം രൂപകല്പന ചെയ്ത മൊഡ്യൂളുകളിലൂടെ ശാസ്ത്രീയ അന്വേഷണ രീതികളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും നേടിയിട്ടുണ്ട്. 446 പേർക്ക് കഴിഞ്ഞ വർഷം ഏപ്രിലിലാണ് പരിശീലനം ആരംഭിച്ചത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -