35.7 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കൊറോണ വാക്സിൻ ഏപ്രിൽ മുതൽ ഇന്ത്യയിൽ എത്തും

വായിരിച്ചിരിക്കേണ്ടവ

 

ന്യൂഡൽഹി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനെക്കയുമായി സംയുക്തമായി തയ്യാറാക്കിയ കോവിഡ് വാക്സിൻ ഫെബ്രുവരി മുതൽ ഇന്ത്യയിലെത്തും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും, വയോജനങ്ങൾക്കും ആയിരിക്കും വാക്സിൻ ലഭ്യമാക്കുക. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർ ഷിപ് സമ്മിറ് 2020 ൽ സംസാരിക്കുക ആയിരുന്നു ഇന്ത്യയിലെ വാക്സിൻ നിർമ്മാതാവായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഇ ഒ അദർ പൂനവാല. പരമാവധി 5 – 6 യുഎസ് ഡോളററിന് വാക്സിൻ ലഭ്യമാക്കൻ ശ്രമിക്കും. ഒരാൾക്ക് ആവിശ്യമായ രണ്ട് ഡോസ് വാക്സിൻ 1000 രൂപയ്ക്കാണ് ലഭ്യമാക്കുക. വാക്സിൻ വൻതോതോതിൽ വാങ്ങുന്നതിനാൽ പിന്നീട് കുറഞ്ഞ വിലക്ക് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടികൾക്കായുള്ള വാക്‌സിന് ഇനിയും തയ്യാറെടുപ്പുകൾ ആവിശ്യമായുണ്ട്. കുട്ടികളിൽ യാതൊരു തരത്തിലും പ്രതികൂലമായി ബാദിക്കില്ലെന്ന് ഉറപ്പാക്കിയേന് ശേഷമേ അവരിലേക്ക് എത്തിക്കുകയുള്ളു.

ഓസ്‌ഫോർഡ് വാക്‌സിൻ രണ്ടാഘട്ടവും 99% വിജയകരമെന്ന് കണ്ടെത്തി. 60 വയസ്സിനു മുകളിൽ ഉള്ളവരിൽ വാക്‌സിൻ പ്രവർത്തിക്കുന്നുണ്ടെന്ന് ശാസ്ത്ര പ്രസിദ്ധീകരണം ലാൻസെറ്റിലൂടെ ആണ് പുറത്ത് വിട്ടത്. വൈറസ്നെ ചെറുത്തുനിൽക്കാനുള്ള ആന്റിബോഡികൾക്ക് ഒപ്പം രോഗപ്രതിരോധശേഷി നില നിർത്തുന്ന ടി കോശങ്ങളുടെ ഉയർന്നഅളവിലുള്ള സാന്നിധ്യവും വാക്‌സിൻ പരീക്ഷണം നടത്തിയവരിൽ കണ്ടെത്തി എന്ന് ഫലങ്ങൾ പറയുന്നു. 60 വയസിനു താഴെ ഉള്ളവരുടെ പരീക്ഷണവും നടന്നു വരുകയാണ്. ആഴ്ച്ചകൾക്കുള്ളിൽ ഇതിന്റെ ഫലവും പുറത്തു വരാനിരിക്കെ പരീക്ഷണം വിജയകരമാണ്ന്നാകോടി വിലയിരുത്തൽ.

2024 ആവുന്നതോടെ വാക്സിൻ പൂർണമായും ഇന്ത്യയിൽ എല്ലാവർക്കും ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫെബ്രുവരിയിൽ 10 കോടി ഡോസും ജൂലൈയിൽ കോടിയും നിർമിക്കാൻ ആവുമെന്നാണ് കണക്ക്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -