32 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കാവൽ പ്ലസ്: സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിലേയ്ക്ക് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ എത്തുന്ന അതിതീവ്രമായ പ്രശ്നങ്ങൾ നേരിടുന്ന, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് സാമൂഹ്യ, മാനസിക പരിരക്ഷയും പിന്തുണയും നൽകി, ശരിയായ സാമൂഹ്യജീവിതം നയിക്കാൻ അവരെ  പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളുടെ നേത്യത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കാവൽ പ്ലസ്. ജില്ലയിൽ നിന്ന് 2 സന്നദ്ധ സംഘടനകളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷിക്കുന്ന സംഘടന 1955ലെ തിരുവിതാകൂർ – കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട്, 1960ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ, 1882ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. അല്ലെങ്കിൽ എം എസ് ഡബ്ല്യു, ബി എസ് ഡബ്ല്യു കോഴ്സുകൾ നടത്തുന്ന അക്കാദമിക് സ്ഥാപനങ്ങളുടെ ഔട്ട് റീച്ച് സംവിധാനമായിരിക്കണം.
സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷൻ ലഭിച്ച സന്നഡ സംഘടന, കുട്ടികളുടെ പുനരധിവാസ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം,
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധത എന്നിവ വേണം. 
നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിലുണ്ടായിരിക്കണം. അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ, 680003 എന്ന വിലാസത്തിൽ ജൂൺ 3ന് വൈകീട്ട് 5.00 മണിക്ക് മുമ്പ് ലഭിച്ചിരിക്കണം. ഫോൺ : 0487-2364445

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -