30 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 23, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഹാം റേഡിയോ ഓപ്പറേറ്റർമാരെ കലക്ടർ അനുമോദിച്ചു

വായിരിച്ചിരിക്കേണ്ടവ

ജനനിബിഡമായ തൃശൂർ പൂരത്തിൽ ആശയ വിനിമയത്തിന് കുറവുവരാതെ മികച്ച സേവനം കാഴ്ചവെച്ച ഹാം റേഡിയോ ഓപ്പറേറ്റർമാരായ 21 പേർക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രശംസാപത്രം നൽകി.
പൂരപ്പറമ്പിൽ ജനങ്ങൾ തിങ്ങി നിറയുമ്പോൾ മൊബൈൽ ഫോൺ ഹാങ്ങ് ആവുകയും വാർത്താവിനിമയം തകരാറിലാവുകയും ചെയ്യുന്നത് മുന്നിൽ കണ്ട് ജില്ലാഭരണകൂടമാണ് ഹാം റേഡിയോ ഓപ്പറേറ്റിങ് സേവനം ഏർപ്പെടുത്തിയത്.
21 ഹാമുകൾ പൂരനഗരിയിൽ മെയ് അഞ്ചാം തീയതിയിലെ മോക്ഡ്രിൽ മുതൽ കൺട്രോൾ റൂമിലും പൂരപ്പറമ്പിലെ വിവിധഭാഗങ്ങളിലുമായി പ്രവർത്തിച്ചിരുന്നു. ഇവരെയാണ് കലക്ടർ പ്രശംസാപത്രം നൽകി അനുമോദിച്ചത്. കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ
ഡെപ്യൂട്ടി കലക്ടർ ഐ ജി മധുസൂദനൻ, ഹാം റേഡിയോ ഓപ്പറേറ്റർമാർ എന്നിവർ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -