27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പാവറട്ടി തിരുനാൾ കൊടിയേറി

വായിരിച്ചിരിക്കേണ്ടവ

പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 146-ാം മാദ്ധ്യസ്ഥ തിരുനാൾ കൊടിയേറി . രാവിലെ 5:30ന് വിശുദ്ധ അന്തോണീസിന്റെ കപ്പേളയിൽ അർപ്പിച്ച ദിവ്യബലിക്കുശേഷം തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ തിരുനാൾ കൊടി ഉയർത്തി. തുടർന്ന് തീർത്ഥകേന്ദ്രത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തുകയും അതിനുശേഷം പ്രധാനബലിപീഠത്തിൽ നൊവേനയും വാഴ്വും നടന്നു. തിരുനാൾ ദിനം വരെ എല്ലാ ദിവസവും വൈകീട്ട് 5:30 ന് ദിവ്യബലിയും നവനാൾ ആചരണവും ഉണ്ടാകുമെന്ന് മാനേജിംഗ് ട്രസ്റ്റി വി. എസ് സെബി മാസ്റ്റർ പറഞ്ഞു. നവനാൾ ആചരണത്തിൻറെ ഭാഗമായി മാതാപിതാക്കൾ, കുട്ടികൾ, യുവജനങ്ങൾ, ജീവിതാന്തസിൽ പ്രവേശിക്കാത്തവർ, സമർപ്പിതർ, രോഗികൾ, ദമ്പതികൾ, തൊഴിലാളികൾ എന്നിവർക്കായി പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ ഉണ്ടാകും. റവ. ഫാ. ജെൻസ് തട്ടിൽ, റവ. ഫാ. ഡിറ്റോ കൂള, റവ. ഫാ. അലക്സ് മാപ്രാണി, റവ. ഫാ. സിന്റോ പൊറത്തൂർ, റവ. ഫാ. ഡെബിൻ ഒലക്കേങ്കിൽ, റവ. ഫാ.ലിവിൻ ചൂണ്ടൽ എന്നിവർ നവനാൾ ആചരണങ്ങൾക്ക് നേതൃത്വം നൽകും. മേയ് 6 ന് വൈകീട്ട് 7 നു തിരുമുറ്റ മെഗാ ഫ്യൂഷൻ ആരംഭിക്കും. രാത്രി 7:00 ന്് ദേവാലയ ദീപാലങ്കാരത്തിൻറെ സ്വിച്ച് ഒാൺകർമം പാവറട്ടി ആശ്രമാധിപൻ റവ. ഫാ. ആന്റണി വേലത്തിപറമ്പിൽ നിർവഹിക്കും.

മെയ് 7 ന് രാവിലെ 10 മണിക്കുള്ള നൈവേദ്യപൂജയ്ക്ക് റവ. ഫാ.ഡേവീസ് കണ്ണംമ്പുഴ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നേർച്ചഭക്ഷണ ആശീർവാദവും നേർച്ചയൂട്ടും ആരംഭിക്കും. 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിവരെ തുടർച്ചയായി ഉൗട്ട് നേർച്ച നടക്കുമെന്ന് പബ്ലിസിറ്റി കൺവീനർ സൈമൺ നീലങ്കാവിൽ പറഞ്ഞു. ശനി വൈകീട്ട് 5:30ന് നടക്കുന്ന സമൂഹബലിക്ക് അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഭക്തിസാന്ദ്രമായ കൂടുതുറക്കൽ ശുശ്രൂഷ നടക്കും. രാത്രി 8ന് നടക്കൽ മേളം. വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ രാത്രി തീർഥകേന്ദ്രത്തിലെത്തി സമാപിക്കും.

8 ഞായറാഴ്ച പുലർച്ചെ 4:30 മുതൽ ഒന്പതുവരെ തീർഥ കേന്ദ്രത്തിൽ തുടർച്ചയായി ദിവ്യബലി ഉണ്ടാകും. കാലത്ത് 10 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. റോയ് വടക്കൻ തിരുനാൾ സന്ദേശം നൽകും. 4 മണിയുടെ ദിവ്യബലിയെ തുടർന്ന് ഭക്തിനിർഭരവും ആകർഷകവുമായ തിരുനാൾ പ്രദിക്ഷണം . മെയ് 9 മുതൽ മെയ് 14 വരെ എല്ലാദിവസവും വൈകീട്ട് 5:30ന് ദിവ്യബലിയും, രാത്രി 7 മുതൽ 10 വരെ കലാസന്ധ്യയും ഉണ്ടായിരിക്കും. എട്ടാമിടം മെയ് 15ന് ആഘോഷിക്കും.

തിരുനാളിനെത്തുന്ന ഭക്തജനങ്ങളേയും തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ, അസി. വികാരിമാരായ ഫാ. ഷിന്റോ മാറോക്കി, ഫാ. ഹേഡ്ലി നീലങ്കാവിൽ, മാനേജിംഗ് ട്രസ്റ്റി വി. എസ്. സെബി, ട്രസ്റ്റിമാരായ ഒ. ജെ. ജസ്റ്റിൻ, ലെസ്ലി ജോസഫ്, എ. ജെ. ജോയ് എന്നിവരുടെ നേതൃത്വത്തിൽ വിവധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി കഴിഞ്ഞു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -