35.7 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ദുൽഖറിന്റെ കുറുപ്പും ഓടിടിയിലേക്ക്

വായിരിച്ചിരിക്കേണ്ടവ

ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന കുറുപ്പ് ഒ ടി ടി റിലീസിനൊരുങ്ങുന്നു. 35 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ദുൽഖർ സൽമാൻ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്‌പദം ആക്കിയ ചിത്രം പെരുന്നാൾ റിലീസിനായി തയ്യാറായെടുത്തുവെങ്കിലും കോവിഡ് 19 സാഹചര്യത്തിൽ സിനിമാ റിലീസ് നീണ്ടു പോയി.  ജിതിൻ കെ ജോസ് കഥ ഒരുക്കിയ ചിത്രത്തിൽ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഡാനിയേൽ സായൂജ് നായരും എസ് അരവിന്ദും ചേർന്നാണ്.

നിമിഷ് രവി ചായാഗ്രഹണവും സുഷിൻ ശ്യാം സംഗീതസംവിധാനവുംചെയ്തിരിക്കുന്നു. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനർ ക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറിംഗ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വിനി വിശ്വലാൽ ആണ്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ദുലിപാലായാണ് കുറപ്പിലെ നായിക. ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സണ്ണിവെയിൻ, വിജയരാഘവൻ, സുരബി ലക്ഷ്മി, ശിവജിത്പത്മനാഭൻ , പി ബാലചന്ദ്രൻ എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു. കോവിഡ് നീണ്ടുപോകുന്ന സാഹചര്യത്തിൽ പല മലയാള, അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ ഒടിടി റിലീസ് ചെയ്യുകയും വൻ വിജയം കൊയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കുറുപ്പും തീയറ്റർ ലീസിന് കാക്കാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -