33 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

എറിയാട് ഗവ.കേരളവർമ്മ ഹയർസെക്കന്ററി സ്കൂളിന് പുനർജന്മം

വായിരിച്ചിരിക്കേണ്ടവ

വിദ്യാഭ്യാസത്തിലൂടെ ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജി യുടെ നേതൃത്വത്തിൽ ആരംഭിച്ച എറിയാട് ഗവ. കേരളവർമ്മ ഹയർസെക്കന്ററി സ്കൂളിന്
അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവൽക്കരിച്ച പുതിയ ഹൈടെക് കെട്ടിടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സ്കൂളിന്
പുതിയ കെട്ടിടം ഉയർന്നത്.

ഒരു നൂറ്റാണ്ടു കാലമായി അറിവിന്റെ തണലേകുന്ന  കേരളവർമ്മ ഹയർസെക്കന്ററി സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി  സർക്കാർ കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച  5 കോടി രൂപയും ഇ ടി  ടൈസൺ മാസ്റ്റർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.75 കോടി രൂപയുമാണ് വകയിരുത്തിയത്. 25 ക്ലാസ് മുറികളുള്ള  ഹൈടെക് കെട്ടിടമാണ് പൂർത്തീകരിച്ചിട്ടുള്ളത്.

മെയ്‌ 30ന് സംസ്ഥാനതലത്തിൽ പുതിയതായി നിർമ്മിച്ചതും നവീകരിച്ചതുമായ 76 സ്കൂളുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 3.30 ന് ഓൺലൈനിൽ നിർവഹിക്കും. ചടങ്ങിനെ തുടർന്ന് കേരളവർമ്മ ഹയർസെക്കന്ററി സ്കൂളിന്റെ പ്രാദേശിക ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിക്കും.

ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബെന്നി ബഹനാൻ എം. പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ ഡേവിസ്, ജില്ലാ പഞ്ചായത്ത് വിദ്വാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  ടി വി  മദനമോഹനൻ, അലുംനി അസോസിയേഷൻ ചെയർമാൻ അമീർ അഹമ്മദ്, എ വി വല്ലഭൻ ചെയർമാൻ വിദ്യാഭ്യാസ വകുപ്പ് കമ്മിറ്റി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -