34.9 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സാഹിത്യത്തെ ദീപ്തമാക്കിയ മൂന്ന് പേരെ അക്കാദമിയില്‍ സ്മരിച്ചു

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍:സാഹിത്യ കലാനിരൂപണ രംഗത്ത് നിറഞ്ഞ് നിന്ന വിജയകുമാര്‍ മേനോന്‍,ടി.പി.രാജീവന്‍,സതീഷ് ബാബു പയ്യന്നൂര്‍ എന്നിവരെ സാഹിത്യ അക്കാദമി ഹാളില്‍ അനുസ്മരിച്ചു.കെ.പി.സി.സി.യുടെ സംസ്‌കാര സാഹിതിയുടെ സഹകരണത്തോടെ നടത്തിയ ചടങ്ങ് അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
വിഭാഗീയനല്ലാത്ത നിരൂപകനാണ് വിജയകുമാര്‍ മേനോനെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.പക്ഷം ചേരാത്ത നിര്‍മ്മമായ നിരൂപണം നടത്തിയ അദ്ദേഹം ഗംഭീരനായ നാടകവിവര്‍ത്തകന്‍ കൂടിയായിരുന്നു എന്നത് പലര്‍ക്കും സങ്കല്‍പ്പിക്കാനായിട്ടില്ല.ആധുനിക കവിതയെ മുന്‍ ചരിത്രത്തില്‍ നിന്നും മാറ്റി പുതിയഭാവം നല്‍കിയ ആളാണ് ടി.പി.രാജീവന്‍.നോവലില്‍ വ്യത്യസ്ത ആഖ്യാന ഘടന കൊണ്ടുവന്നു.
ആധുനിക കഥക്കും സമീപ കാലകഥക്കും ഇടക്കു നിന്ന് കഥ എഴുതി സതീഷ് ബാബു പയ്യന്നൂരെന്ന് അക്കാദമി പ്രസിഡന്റ് പറഞ്ഞു.ഭാവഗീതാത്മക ഭാഷയില്‍ സതീഷ് ബാബു കഥ എഴുതി.
സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ എ.സേതുമാധവന്‍ അധ്യക്ഷത വഹിച്ചു.ടി.പി.രാജീവനെ ഡോ.പി.വി.കൃഷ്ണന്‍ നായരും വിജയകുമാര്‍ മേനോനെ എം.പി.സുരേന്ദ്രനും സതീഷ് ബാബു പയ്യന്നൂരിനെ ഡോ.പി.സരസ്വതിയും അനുസ്മരിച്ചു.അക്കാദമി സെക്രട്ടറി സി.പി.അബുബക്കര്‍,ഡോ.അജിതന്‍ മേനോത്ത് പ്രസംഗിച്ചു.ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സന്റ് എന്നിവരും സന്നിഹിതരായിരുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -