35 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സാംസ്‌കാരിക തലസ്ഥാനത്ത് കഥാകാരന്‍ സതീഷിന് നിത്യവിശ്രമം

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: നാട്ടുനന്മകളുടെ കഥാകാരന് തൃശൂരിന്റെ മണ്ണില്‍ അന്ത്യവിശ്രമം. പാലക്കാട്ട് ജനിച്ച് കണ്ണൂരില്‍ ബാല്യ കൗമാരങ്ങള്‍ ചെലവഴിച്ച് അനന്തപുരിയില്‍ കര്‍മ്മമണ്ഡലത്തിലെ ഏറിയ പങ്കും ചെലവഴിച്ച സതീഷ് ബാബു പയ്യന്നൂര്‍ മണ്ണോട് ചേര്‍ന്നത് സാംസ്‌ക്കാരിക നഗരിയുടെ മണ്ണിലായിരുന്നു. സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നാടിന്റെ നാനാ തുറകളിലുള്ളവര്‍ ആദരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മന്ത്രി കെ. രാജന്‍, ടി.എന്‍ പ്രതാപന്‍ എം.പി, പി. ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അക്കാദമി നടുത്തളത്തില്‍ പോലീസ് ഔദ്യോഗിക ബഹുമതി നല്‍കി.
ബുധനാഴ്ച്ച രാത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്റെ മൃതദേഹം വെള്ളിയാഴ്ച്ച രാത്രി 11.45നാണ് ചെവ്വൂരിലെ മാതാപിതാക്കളുടെ വീട്ടില്‍ എത്തിച്ചത്. സഹോദരങ്ങള്‍ മറുനാട്ടില്‍, എഴുത്തുകാരന്റേയും ബാങ്ക് ഉദ്യോഗസ്ഥന്റേയും റോളില്‍ സതീഷ് ബാബുവിന്റെ ജീവിതം തിരുവനന്തപുരത്തും. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതി അംഗമായിരിക്കേയാണ് അദ്ദേഹം തന്നെ മുന്‍കൈയ്യെടുത്ത് അച്ഛനേയും അമ്മയേയും ചെവ്വൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത്. പയ്യന്നൂരിലെ കുടുംബവീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് പകരം മൃതദേഹം ചെവ്വൂരിലെ വീട്ടിലേയ്ക്ക് എത്തിച്ചതും യാത്ര ചെയ്യാന്‍ കഴിയാത്ത അച്ഛനും അമ്മയ്ക്കും മകനെ അവസാനമായി കാണുന്നതിന് അവസരമൊരുക്കാനായിരുന്നു.
വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പന്ത്രണ്ട് മണിയോടെയാണ് സാഹിത്യ അക്കാദമിയിലേയ്ക്ക് മൃതദേഹം കൊണ്ടുവന്നത്.ഭാര്യ ഗിരിജ, മകള്‍ വര്‍ഷ, മരുമകന്‍ ശ്രീരാജ് സഹോദരന്‍ അനില്‍കുമാര്‍, സഹോദരി മൃദുല എന്നിവര്‍ അനുഗമിച്ചു. സതീഷ് ബാബു പയ്യന്നൂര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഭാരത് ഭവന്‍ ജീവനക്കാര്‍ തിരുവനന്തപുരത്ത് നിന്നും മൃതദേഹത്തെ അനുഗമിച്ചു. രണ്ട് മണിയോടെ പാറമേക്കാവ് ശാന്തിഘട്ടിലേയ്ക്ക് അവസാന കര്‍മ്മങ്ങള്‍ക്കായി മൃതദേഹം എടുക്കുന്നതു വരെയും ഭാരത് ഭവന്‍ ജീവനക്കാര്‍ ഒപ്പമുണ്ടായിരുന്നു.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, ഏ.സി മൊയ്തീന്‍, മുന്‍ എം.എല്‍.എ മാരായ പന്തളം സുധാകരന്‍, ടി.വി ചന്ദ്രമോഹന്‍, എം.പി വിന്‍സെന്റ്, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സെക്രട്ടറി കരിവള്ളൂര്‍ മുരളി, സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി ഡോ.പി.വി കൃഷ്ണന്‍ നായര്‍,കേരള ലളിത കലാ അക്കാദമി മുന്‍ സെക്രട്ടറി ശ്രീമൂലനഗരം മോഹനന്‍, എഴുത്തുകാരായ അഷ്ടമൂര്‍ത്തി, എന്‍. രാജന്‍, ശ്രീലത, രാവുണ്ണി,അശോകന്‍ ചെരുവില്‍, യു.ഡി.എഫ് മുന്‍ ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി,ജോര്‍ജ്ജ് എസ് പോള്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -