35 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വിഴിഞ്ഞം സമരം: ക്രമസമാധാനം തകര്‍ക്കരുതെന്ന് ഹൈക്കോടതി

വായിരിച്ചിരിക്കേണ്ടവ

കൊച്ചി: വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നു ഹൈക്കോടതി.പദ്ധതി നിര്‍മാണം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു കോടതി താക്കീത് നല്‍കി. സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയിലേയ്ക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു സമരക്കാരോട് കോടതി വ്യക്തമാക്കി.റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നും കോടതി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.സമരക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.തുറമുഖ നിര്‍മാണത്തിനു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്സുമാണ് കോടതിയെ സമീപിച്ചത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -