35 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വിദ്യാര്‍ഥിക്ക് എസ്എഫ്ഐക്കാരുടെ ക്രൂര മര്‍ദ്ദനം

വായിരിച്ചിരിക്കേണ്ടവ

കോഴിക്കോട്:വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ കെഎസ്യു പ്രവര്‍ത്തകനായ വിദ്യാര്‍ഥിക്ക് എസ്എഫ്ഐ ക്രിമിനല്‍ സംഘത്തിന്റെ
ക്രൂരമര്‍ദ്ദനം.പേരാമ്പ്ര വാല്യക്കോട് സ്വദേശി കീരിക്കണ്ടി രമേശന്റെ മകന്‍ അഭിനവിനാണ് മര്‍ദ്ദനമേറ്റത്.തിങ്കളാഴ്ച രാത്രി 8.15 ഓടെ ബൈക്കുകളിലെത്തിയ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. പേരാമ്പ്രയില്‍ നിന്നുള്ള എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് അഭിനവ് പറഞ്ഞു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനായി വീടിന് പുറത്തിറങ്ങിയ അഭിനവിനെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ആണി അടിച്ച പട്ടിക കൊണ്ടും ഇരുമ്പ് ചങ്ങലകൊണ്ടും അവശനായി നിലത്ത് വീഴുംവരെ മര്‍ദിച്ചെന്ന് അഭിനവ് പറഞ്ഞു.തലയ്ക്കും കൈയ്ക്കും പരുക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.എസ്എഫ്ഐക്കരാണ്, ഞങ്ങളോട് കളിക്കേണ്ട ‘ എന്നാണ് അക്രമികള്‍ പറഞ്ഞതെന്ന് അഭിനവ് പറഞ്ഞു.രണ്ടുദിവസം മുമ്പ് വീട്ടിലെത്തിയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മേപ്പാടി പോളിടെക്‌നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാവിന് പരുക്കേറ്റിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് മര്‍ദ്ദനം നടന്നത്.എന്നാല്‍ കോളജില്‍ എസ് എഫ് ഐ വനിതാ നേതാവിനെതിരെ ആക്രമണം നടന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് അഭിനവ് പറഞ്ഞു. മാരകമായി പരുക്കേറ്റ വിദ്യാര്‍ഥിയെ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതായും ആരോപണമുണ്ട്.
അതിനിടെ, മേപ്പാടി സംഭവത്തിന്റെ പേരില്‍ രണ്ട് കെ എസ് യു പ്രവര്‍ത്തകരുടെ ബൈക്കുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. വടകര വൈക്കിലശ്ശേരി അതുല്‍, ഏറാമല സ്വദേശി കിരണ്‍രാജ് എന്നിവരുടെ ബൈക്കുകളാണ് തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -