32 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മേയറെ പരസ്യവിചാരണ നടത്തി പ്രതീകാത്മക പ്രതിഷേധം 19ന്

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍; അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനങ്ങളും കൊള്ളകളും നടത്തി മുന്നേറുന്ന മേയറും സിപിഎമ്മും സാംസ്‌കാരിക നഗരിയുടെ ദുരന്തമായി മാറിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു.കോര്‍പ്പറേഷനില്‍ പിന്‍വാതില്‍ നിയമനത്തിലൂടെ 142 പേരെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. ഒരു മാനദണ്ഡവും ഇല്ലാതെ അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത സഖാക്കളെയാണ് തിരുകി കയറ്റിയിട്ടുള്ളത്. ഹെല്‍ത്ത് സെക്ഷന്‍, വാട്ടര്‍ സെക്ഷന്‍, ഇലക്ട്രിസിറ്റി സെക്ഷന്‍, ജനറല്‍ സെക്ഷന്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലാണ് അനധികൃത നിയമനം നടത്തിയിട്ടുള്ളത്.
പിന്‍വാതില്‍ നിയമനം, സേവന ഉപനികുതി, മാലിന്യപ്രശ്‌നം തുടങ്ങിയ ഗുരുതരമായ വിഷയങ്ങള്‍ക്കെതിരെ 19ന് വൈകിട്ട് കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പില്‍ ”നഗരപിതാവിനെതിരെ നഗരവിചാരണ” എന്ന പേരില്‍ മേയറെ പരസ്യ വിചാരണ ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍,ഐ.പി പോള്‍,ജോണ്‍ ഡാനിയേല്‍,രാജേന്ദ്രന്‍ അരങ്ങത്ത്, കോര്‍പ്പറേഷന്‍ ഉപനേതാവ് സുനില്‍ രാജ് എന്നിവര്‍ അറിയിച്ചു.
തൃശൂര്‍ കോര്‍പ്പറേഷനില്‍ മാത്രമായി ജനങ്ങളെ കൊള്ളയടിക്കുന്ന സേവന ഉപനികുതി ഒഴിവാക്കണം. 2016 മുതല്‍ കുടിശ്ശികയുടെ പേരില്‍ നടത്തുന്ന ഈ കൊള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. നിയമപരമല്ലാത്ത സേവന ഉപനികുതിയുടെ പേരില്‍ വലിയ സംഖ്യയാണ് ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കുന്നത്. നിയമപരമല്ലാതെ പിരിച്ചെടുക്കുന്ന ഈ തുക ജനങ്ങള്‍ക്ക് തിരിച്ചുനല്‍കണം.
കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണസമിതി വന്നതിനു ശേഷം മാലിന്യ സംസ്‌കരണ പദ്ധതി തകര്‍ന്നു തരിപ്പണമായി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ കാര്‍ കയറ്റി കൊല്ലാന്‍ നേതൃത്വം കൊടുത്ത, മാസങ്ങളോളം നഗരവാസികളെ ചെളി വെള്ളം കുടിപ്പിച്ച, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തുന്ന ധാര്‍മിക സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് ആക്രമിക്കാന്‍ നേതൃത്വം കൊടുക്കുന്ന മേയര്‍ക്കും സിപിഎം നേതാക്കള്‍ക്കും എതിരെ അനിശ്ചിതകാല പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കും.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -