27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവം 10 മുതല്‍ 15 വരെ

വായിരിച്ചിരിക്കേണ്ടവ

ഇരിങ്ങാലക്കുട;വാദ്യകുലപതി പല്ലാവൂര്‍ അപ്പു മാരാര്‍ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ 13-മത് വാദ്യോത്സവത്തിന് 10ന് തുടക്കം.വൈകിട്ട് 6ന് കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയില്‍ മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും.ഡോ.രാജന്‍ഗുരുക്കള്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.പല്ലാവൂര്‍ ഗുരുസ്മ്യതി അവാര്‍ഡ്് ചോറ്റാനിക്കര സുരേന്ദ്ര മാരാര്‍ക്കും തൃപ്പേക്കുളം പുരസ്‌കാരം കലാമണ്ഡലം ബലരാമനും സമര്‍പ്പിക്കും.
മന്ത്രി ഡോ.ആര്‍.ബിന്ദുവിനും സംഗീതനാടക അക്കാദമി ചെയര്‍മാനായി നിയമിതനായ മട്ടന്നുര്‍ ശങ്കരന്‍കുട്ടിക്കും സ്വീകരണം നല്‍കും.ദേശീയ അവാര്‍ഡ് ലഭിച്ച കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി,കലാനിലയം രാഘവന്‍, വി.കെ.അനില്‍കുമാര്‍ എന്നിവരെ ആദരിക്കും.മാക്കോത്ത് കുട്ടന്‍ മാരാര്‍,പൈങ്കുളം പത്മനാഭന്‍ നായര്‍,പരിയാരത്ത് ഗോപാലക്യഷ്ണമാരാര്‍, മഠത്തിലാത്ത് ഉണ്ണി നായര്‍ കുമ്മത്ത് നന്ദനന്‍ എന്നിവര്‍ക്ക് ഗുരുപൂജാ പുരസ്‌കാരം സമര്‍പ്പിക്കും.
നഗരസഭ ചെയര്‍ പോഴ്സണ്‍ സോണിയ ഗിരി,പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, തോട്ടാപ്പിളളി വേണുഗോപാല്‍ മേനോന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, പാറേമക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കാര്‍ത്തിക് മാരാരുടെ തായമ്പക.11 ന് വൈകിട്ട് 6.30 ന് പെരുവനം യദു.എസ്. മാരാരുടെ സോപാന സംഗൂതവും തുടര്‍ന്ന് ചെറുശ്ശേരി ആനന്ദിന്റെ തായമ്പക.
12ന് വൈകിട്ട് 6.30 ന് കലാമണ്ഡലം വിവേക്,കലാമണ്ഡലം ശ്രീജിത്ത് എന്നിവരുടെ ഇരട്ടതായമ്പക, 13 ന് വൈകിട്ട് 6 ന് പത്മജ്യോതി പുരസ്‌കാര സമര്‍പ്പണ സദസ് കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.വി.നാരായണന്‍ ഉദ്ഘാടനം ചെയ്യും.പ്രഥമ ദേശീയ പത്മജ്യോതി പുരസ്‌കാരം മേള പ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ക്കും യുവ പുരസ്‌കാരം തായമ്പക വിദ്വാന്‍ മട്ടന്നൂര്‍ ശ്രീരാജിനും പത്മശ്രീ കലാമണ്ലം ഗോപിയാശന്‍ സമര്‍പ്പിക്കും. പത്മിനി അനുസ്മരണ പ്രഭാഷണം വി.കലാധരന്‍ നിര്‍വഹിക്കും.
മട്ടന്നൂര്‍ ശ്രീരാജിന്റെ സെപഷ്യല്‍ തായമ്പക.14 ന് വൈകിട്ട് 6.30 ന് പനാവൂര്‍ ശ്രീഹരിയുടെ തായമ്പക. 15 ന് വൈകിട്ട സമാപന സമ്മേളനവും പല്ലാവൂര്‍- തൃപ്പേക്കുളം സ്മൃതി ദിനവും വൈകിട്ട് 6.30 ന് നടക്കും. യു.പ്രദിപ് മേനോന്റെ അധ്യക്ഷതയില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.രണ്ടാമത് പല്ലാവൂര്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം വാദ്യകലാപണ്ഡിതനായ കാലടി ക്യഷ്ണയ്യര്‍ക്ക് സമര്‍പ്പിക്കും.പല്ലാവൂര്‍-തൃപ്പേക്കുളം അനുസ്മരണ പ്രഭാഷണം പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ നിര്‍വഹിക്കും.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -