31 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 17, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി.കുട്ടനെല്ലൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.
സഹകരണസംഘം സീനിയര്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ കമ്മീഷന്‍ കൈപ്പറ്റി, നറുക്കെടുപ്പിന്റെ പേരില്‍ സിറ്റിംഗ് ഫീസ് വാങ്ങി തുടങ്ങിയ ക്രമക്കേടുകളാണ് കുട്ടനെല്ലൂര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടി.
സിപിഐഎം ഒല്ലൂര്‍ ഏരിയാ കമ്മിറ്റിയംഗമായ റിക്‌സന്‍ പ്രിന്‍സ് പ്രസിഡന്റായ ഭരണസമിതിയാണ് പിരിച്ചുവിട്ടത്.ജീവിച്ചിരിക്കുന്നവര്‍ മരിച്ചുവെന്ന
വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നും ഭൂമിയുടെ മതിപ്പുവിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് വായ്പകള്‍ അനുവദിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറി കണ്ടെത്തിയത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
സഹകരണ മേഖലയുടെ വിശ്വാസ്യത തകരുന്നതിലേക്ക് വഴിയൊരുക്കിയ കരുവനുര്‍ അഴിമതി മുന്‍ ജില്ലാ സെക്രട്ടറിയെ വരെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പാര്‍ട്ടി സംരക്ഷണം നല്കിയതിനാലാണ് കരുവനുര്‍ അഴിമതിയുടെ വ്യാപ്തി കൂടിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിടുക്കത്തിലുള്ള നടപടിയെന്നാണ് സൂചന.സിപിഎമ്മിന്റെ ജില്ലയിലെ ഉന്നതനും തൃശൂര്‍ കോര്‍പറേഷന്‍ ഭരണം കൈപ്പിടിയിലൊതുക്കിയ വര്‍ഗീസ് കണ്ടംകുളത്തിയുടെ വിശ്വസ്തനാണ് ബാങ്ക് പ്രസിഡന്റ് ആയിരുന്ന റിക്‌സണ്‍. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുമായിരുന്നു.
സഹകരണ നിയമത്തിലെ 32(1)വകുപ്പ് പ്രകാരമുള്ള നടപടിയാണ് ബാങ്കിനെതിരെ സ്വീകരിച്ചിട്ടുള്ളത്. സഹകരണസംഘം സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പി ബി പവിത്രനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല. ഭരണസമിതിക്കെതിരെ നിയമ നടപടികള്‍ തുടരും. ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി നിയോഗിക്കാനാണ് തീരുമാനം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -