31 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സംസ്ഥാനത്ത് കെഎസ്ഇബി നടപ്പിലാക്കുന്നത് വിപുലമായ പദ്ധതികൾ : മന്ത്രി ആർ ബിന്ദു

വായിരിച്ചിരിക്കേണ്ടവ

 

ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജ്ജിംഗ് സംവിധാനമൊരുക്കാൻ കേരളത്തിൽ കെഎസ്ഇബി നടപ്പിലാക്കി വരുന്നത് വിപുലമായ പദ്ധതികളെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനും ഇന്ധനവില വർധന സൃഷ്ടിക്കുന്ന പ്രയാസങ്ങൾ മറികടക്കാനും കഴിയുന്ന വൈദ്യുതി വാഹനങ്ങളുടെ സ്വീകാര്യത ലോകത്ത് വർധിച്ച് വരികയാണ്. ഇവയുടെ ഉപയോഗത്തിനും വിപണിയുടെ ഉണർവിനും ചാർജ്ജിംഗ് സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടവരമ്പ് സബ് സ്റ്റേഷൻ അങ്കണത്തിൽ സ്ഥാപിച്ച ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായി എട്ട് പോൾ മൗണ്ടഡ് ചാർജ്ജിംഗ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ചാർജ്ജ് ചെയ്യാൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായി വൈദ്യുതി പോസ്റ്റുകളിലാണ് ചാർജ്ജിംഗ് സെൻ്ററുകൾ സ്ഥാപിക്കുക. ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും ചാർജ്ജ് ചെയ്യാൻ ഉതകുന്ന തരത്തിൽ 1165 പോൾ മൗണ്ടഡ് ചാർജ്ജിംഗ് സെന്ററുകളുടെ നിർമ്മാണം പുരോഗമിച്ചു വരികയാണ് . ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 102 പോൾ മൗണ്ടഡ് ചാർജ്ജിംഗ് സെന്ററുകളാണ് സ്ഥാപിക്കുന്നത്. 29.05 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരിങ്ങാലക്കുട 110 കെ.വി. സബ്സ്റ്റേഷനോട് ചേർന്ന് ഇ.വി. ചാർജിംഗ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.

വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രവീൺ എം എ റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ ദിനേശ്, ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിൾ എക്സിക്യൂട്ടീവ് എൻജിനിയർ പി കെ സുധർമ്മൻ, പഞ്ചായത്ത് അംഗങ്ങളായ സുപ്രഭ സുഖി, സുനിത ടി എസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എൻ കെ അരവിന്ദാക്ഷൻ, പി കെ വിക്രമൻ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -