28 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു – ചെന്നിത്തല

വായിരിച്ചിരിക്കേണ്ടവ

 

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് അട്ടിമറിക്കാൻ സർക്കാരും സിപിഐഎമ്മും ശ്രമിക്കുന്നുഎന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസും മയക്കുമരുന്നു കേസും അട്ടിമറിക്കാൻ വളരെ ബോധപൂർവ്വമായ ശ്രമമാണ് ഇരുകൂട്ടരും ചേർന്ന് നടത്തുന്നതെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽവച് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുടുങ്ങുമെന്ന് ആയപ്പോഴാണ് എല്ലാ നിയമങ്ങളെയും ജനാധിപത്യം മര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ട് ശുദ്ധമായ അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതി മറച്ചുവെക്കാനായി കേരളനിയമസഭയെ പോലും ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടറിയേറ്റിലെ തീപിടുത്തം ഫാനിലെ ഷോർട്ട് സർക്യൂട്ട് മൂലം അല്ലെന്ന് ഫോറൻസിക് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ദേശീയ നേതാവ് മുഖ്യമന്ത്രിക്കും സിപിഎംനുംയും രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നത്. അന്വേഷണം ശരിയായ ദിശയിൽ ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ടാണ് സ്വരം മാറ്റിയതെന്നും ചെന്നിത്തല ചോദിച്ചു. കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാവുമെന്ന് കണ്ടതോടെയാണ് മുഖ്യമന്ത്രി അന്വേഷണ ഏജൻസികൾക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. ഇടത് മുന്നണിയുടെ അന്വേഷണ ഏജൻസികൾക്കെതിരെയുള്ള സമരം ജനത്തിന്റെ കണ്ണിൽ പൊടിയിടാനാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശിവശങ്കറും സ്വപ്നയും കിണഞ്ഞ് പരിശ്രമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -