35.7 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

രാജീവ് ജ്യോതി തെളിയിച്ചു 

വായിരിച്ചിരിക്കേണ്ടവ

 മണ്ണുത്തി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി മണ്ണുത്തി മഹാത്മാ സ്ക്വയറിൽ രാജീവ് ഗാന്ധിയുടെ ചായ ചിത്രത്തിനു മുമ്പിൽ രാജീവ് ജ്യോതി ദീപശിഖക്ക് മുല്ലൂർ എംഎൽഎ എം പി വിൻസെന്റ് തിരികൊളുത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയെ കൈപിടിച്ചുയർത്തിയ ആധുനിക ഇന്ത്യയുടെ ശില്പി ആയിരുന്നു രാജീവ് ഗാന്ധി എന്ന് എം പി വിൻസെന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ എംയു മുത്തു, ബിന്ദു കാട്ടുങ്ങൽ, ബാബു തോമസ്, സി വി ജോസ്, റോണി കുര്യൻ, ജിജോ ജോർജ്,പ്രവീൺ രാജു, വി ബി ചന്ദ്രൻ,എസി മത്തായി, കെ എം പൗലോസ്, സജാദ് ഇബ്രാഹിം, ബെന്നി തൂളികുള്ളം, ജിസൻ സണ്ണി, കെ എ ഗോപാലൻ,ബേസിൽ തമ്പിഎന്നിവർ നേതൃത്വം നൽകി.
- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -