27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

തൃശൂർ ടൗണിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ബസ് ചാർജിൽ 62 % വർദ്ധന

വായിരിച്ചിരിക്കേണ്ടവ

തൃശൂർ ടൗണിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ബസ് ചാർജിൽ 62 % വർദ്ധന വരൂത്തിയതിനെതിരെ തൃശൂർ ജില്ലാ ഉപഭോക്‌തൃ സമിതി പ്രസിഡന്റ്‌ ജെയിംസ് മുട്ടിക്കൽ ആർ ടി എ ചെയർമാന് പരാതി നൽകി.

ബസ് ചാർജ് വർദ്ധനവിന് മുൻപ് തൃശൂർ ടൗണിൽ നിന്നും കളക്ടറേറ്റിലേക്ക് 8 രൂപ മാത്രമായിരുന്നു ചാർജ്. എന്നാൽ മെയ് ഒന്നു മുതൽ 5 രൂപ കൂടി കൂട്ടി 13 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്.

8 രൂപ മിനിമം ചാർജ് വാങ്ങിയിയുന്നത് 10 രൂപ ആക്കുന്നതിനു മാത്രമേ സർക്കാർ അനുമതി നൽകിയിട്ടുള്ളു. എന്നാൽ ജില്ലാ ഭരണ കേന്ദ്രത്തിലേക്ക് ഏകപക്ഷീയമായി ബസ് ഉടമകൾ 62% ചാർജ് വർദ്ധിപ്പിച്ചിരിക്കയാണ്.

ഇപ്പോൾ പടിഞ്ഞാറേ കോട്ടയിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരെയുള്ള അയ്യന്തോൾ കളക്ടറേറ്റിലേക്ക് 13 രൂപ നൽകണം.

സർക്കാരിന്റെയോ ആർ ടി എ യുടെയോ അനുമതി കൂടാതെ അയ്യന്തോളിലേക്ക് 10 രൂപയിൽ കൂടുതൽ ഈടാക്കുന്ന ബസ് ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആർ ടി എ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -