32 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഗവ.മെഡി.കോളജിലെ ദുര്‍ഭരണം: മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍:മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അനധികൃത നിയമനങ്ങള്‍ക്കും നിയമവിരുദ്ധ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്കളുടെ ഒഴിവു നികത്തുക,കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ആശുപത്രി കാന്റീന്‍ തുറന്ന പ്രവര്‍ത്തിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ കളക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍, യുഡിഎഫ് ജില്ല ചെയര്‍മാന്‍ എംപി വിന്‍സന്റെ, കണ്‍വീനര്‍ കെ ആര്‍ ഗിരിജന്‍, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സി. വി. കുര്യാക്കോസ്, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എംപി പോളി,,മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. ഷാഹുല്‍ ഹമീദ്,ബി ശശിധരന്‍, കെ സി കാര്‍ത്തികേയന്‍,എന്‍. എ.,സാബു, തോമസ് ആന്റണി,അസീസ്താണിപാടം,പി.എം.ഏലിയാസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി.ബിജു, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ജോസഫ് ടാജറ്റ്, കെപിസിസി ഭാരവാഹികളായ, സുനില്‍ അന്തിക്കാട്, അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്ത്,,എ പ്രസാദ്, ജിജോ കുര്യന്‍ വടക്കാഞ്ചേരി,എന്നിവര്‍ സംസാരിച്ചു.
ആശുപത്രി വികസന സമിതി അംഗങ്ങളായ ജനപ്രതിനിധികളുമായ, കെഎച്ച് ദാനചന്ദ്രന്‍,വിന്‍സന്റ് സി ജെ, വി. ജെ. ജോയ്, ഇടിച്ചന്‍ താരകന്‍, അഡ്വക്കറ്റ് കെവി സെബാസ്റ്റ്യന്‍,കെ ജെ ജ്യോതി ടീച്ചര്‍, ലീല രാമകൃഷ്ണന്‍, ജെസ്സി വില്‍സണ്‍,കെജി പോള്‍സണ്‍, കെ ബി ദീപക് എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -