27 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 18, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കലയുടെ മാമാങ്കത്തിന് തിരശ്ശീല: ഇരിങ്ങാലക്കുട കിരീടം ചൂടി

വായിരിച്ചിരിക്കേണ്ടവ

ഇരിങ്ങാലക്കുട:നാലുനാള്‍ കഥകളിയുടെ കൂടിയാട്ടത്തിന്റെയും നാടായ ഇരിങ്ങാലക്കുടയുടെ രാപകലുകളെ ധന്യമാക്കിയ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട ഉപജില്ല ഓവറോള്‍ സ്വര്‍ണ കിരീടം ചൂടി.893 പോയിന്റുമായാണ് ആതിഥേയര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ടൗണ്‍ഹാളില്‍ നടന്ന സമാപന സമ്മേളന സമ്മേളനത്തില്‍ മന്ത്രി ആര്‍.ബിന്ദു സ്വര്‍ണക്കിരീടം സമ്മാനിച്ചു.832 പോയിന്റ് നേടിയ തൃശൂര്‍ വെസ്റ്റ് ആണ് രണ്ടും 799 പോയിന്റുമായി തൃശൂര്‍ ഈസ്റ്റ് മൂന്നാം സ്ഥാനവും നേടി.വടക്കാഞ്ചേരി 751 പോയിന്റുകള്‍ നേടി.
സ്‌കൂളുകളുടെ വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍ സെന്റ് ജോസഫ് മതിലകം 235 പോയിന്റോടെ ഒന്നാം സ്ഥാനം നേടി.മുല്ലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസ് പാവറട്ടി (226) രണ്ടാമതും വലപ്പാട് എച്ച്എസ്എസ് ചെന്ത്രാപ്പിന്നി (223) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ചാലക്കുടി കാര്‍മല്‍ എച്ച്എസ്എസ് ചാലക്കുടി (189), തൃശൂര്‍ ഈസ്റ്റ് എച്ച്സിജി എച്ച്എസ്എസ് തൃശൂര്‍ (178) എന്നിങ്ങനെയാണ് പോയിന്റുനില.23നാണ് കലോത്സവം ആരംഭിച്ചത്.സ്‌റ്റേജിനങ്ങള്‍ 24നും.സംഘനൃത്തം, മാര്‍ഗംകളി, പൂരക്കളി, മാപ്പിളപ്പാട്ട്, ചവിട്ട് നാടകം, പരിചമുട്ട് കളി,സംസ്‌കൃത നാടകം, നാടന്‍പാട്ട്, വഞ്ചി പാട്ട് തുടങ്ങിയ മത്സരങ്ങള്‍ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ അരങ്ങേറി.നാടന്‍ ശീലുകളുമായി അരങ്ങുകള്‍ കുട്ടിക കീഴടക്കി.സമാപന സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.9 വേദികളിലായിരുന്നു മത്സരം.5000ത്തിലധികം കുട്ടികള്‍ പങ്കെടുത്തു. പ്രാചീനകലകളും പാട്ടുകളും പുരാണ ശീലുകളും വേദികളില്‍ നിറഞ്ഞാടി.മൈ റേഡിയോ 90 എഫ്എംന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -