27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് നാളെ അരങ്ങുണരും

വായിരിച്ചിരിക്കേണ്ടവ

ചാലക്കുടി:ഉപജില്ല കേരള സ്‌ക്കൂള്‍ കലോത്സവം 8,9,10,11 തീയതികളിലായി ചാലക്കുടി എസ്.എച്ച്.സി.ജി എച്ച്.എസ്.എസ് സ്‌ക്കൂളില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.കലോത്സവം 9ന് രാവിലെ 9ന് പ്രധാന വേദിയായ എസ്.എച്ച് സ്‌ക്കൂളില്‍ വെച്ച് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് അധ്യക്ഷനാകും.സമാപന സമ്മേളനം 11ന് വൈകിട്ട് 5ന് എം.പി. ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്യും.
ഉപജില്ലയിലെ 85 സ്‌ക്കൂളില്‍ നിന്നായി 3500ല്‍ അധികം കാലാപ്രതിഭകള്‍ 330 ഓളം ഇനം മത്സരത്തില്‍ പങ്കെടുക്കും. മേളയുടെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ എബി ജോര്‍ജ്ജ് പറഞ്ഞു. സെന്റ് മേരീസ് എല്‍പി സ്‌കൂള്‍, സര്‍ക്കാര്‍ ഈസ്റ്റ് എല്‍പി സ്‌ക്കൂള്‍, പോട്ട കെ.ഇ.സി യുപി സ്‌ക്കൂള്‍ അടക്കം എട്ട് വേദികളിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു എഫ്.സി.എച്ച്. കെ.വി. പ്രദീപ്,സംഘാടക സമിതി ഭാരാവാഹികളായ കെ.വി.അജയകുമാര്‍,കെ.എം അനിലാഷ്,ഷിബു വാലപ്പന്‍, സി.എസ്.സുരേഷ്,കെ.വി.പോള്‍, ബിജു എസ്. ചിറയത്ത്, വത്സന്‍ ചമ്പക്കര, കെ.എസ്. സുനോജ്, ബെറ്റി ജോസ്, കെ.പി.ബാലന്‍ പങ്കെടുത്തു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -