29 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് പ്രചരണ ജാഥകള്‍

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരപ്രചരണ ജാഥകള്‍ നടത്താന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു.
ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണ ജാഥകള്‍ 26ന് തുടങ്ങി ഡിസംബര്‍ 17ന് സമാപിക്കും. അഴിമതി മുഖ്യന്‍ രാജിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, സ്ത്രീ പീഡന കേസുകളില്‍ പ്രതികളായ സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരന്തരമായ സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്നു.
ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു.എം.പി വിന്‍സെന്റ്,ജോസഫ് ചാലിശ്ശേരി,എന്‍.കെ.സുധീര്‍,അഡ്വ.ജോസഫ് ടാജറ്റ്,സുനില്‍ അന്തിക്കാട്,രാജേന്ദ്രന്‍ അരങ്ങത്ത്,ഷാജി കോടങ്കണ്ടത്ത്,സി.സി ശ്രീകുമാര്‍,എ.പ്രസാദ്,ഐ.പി പോള്‍,എം.എസ് അനില്‍കുമാര്‍,സി.ഒ ജേക്കബ്,സി.ഐ സെബാസ്റ്റ്യന്‍,സുന്ദരന്‍ കുന്നത്തുള്ളി,കെ.എഫ് ഡൊമിനിക്,കെ.ഗോപാലകൃഷ്ണന്‍,കെ.എച്ച് ഉസ്മാന്‍ഖാന്‍ പ്രസംഗിച്ചു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -